Monday, November 9, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home INDIA

ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !

by Kerala News Web Desk 04
February 13, 2026
in INDIA
0 0
A A
ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !
Share on WhatsappShare on FacebookShare on TwitterShare on Telegram

ആദിമ തമിഴ് ജനതയുടെ ചരിത്രം തേടിയുള്ള യാത്ര പുതിയ തലത്തിലേക്ക്. ഏറ്റവും ഒടുവിലായി ഈജിപ്തിലെ രാജകീയ ശവകുടീരത്തിൽ നിന്നും 2,000 വർഷം പഴക്കമുള്ള തമിഴ് – ബ്രാഹ്മി ലിഖിതങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. പുരാതന തമിഴ് വ്യാപാരികള്‍ക്ക് ഈജിപ്ഷ്യന്‍ ഉള്‍പ്രദേശങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. മധുരയ്ക്ക് 17 കിലോമീറ്റർ അകലെയുള്ള കീഴടിയിൽ ഏതാണ്ട് ഒരു പതിറ്റാണ്ടായി നടക്കുന്ന ഖനന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്ന ഒന്നായി ഈ കണ്ടെത്തൽ മാറുമെന്ന് ഉറപ്പ്.

ഖുസൈർ-അൽ-ഖാദിം തുറമുഖം
ഈജിപ്തിലെ ചെങ്കടൽ തീരത്ത് റോമൻ ജനവാസ കേന്ദ്രമായിരുന്ന ഒരു പുരാതന തുറമുഖമായ ഖുസൈർ-അൽ-ഖാദിമിൽ നിന്ന് തമിഴ് ബ്രാഹ്മി ലിപി ലിഖിതങ്ങളുള്ള ഒരു തകർന്ന സംഭരണി കണ്ടെത്തിയത്. ഈ തമിഴ് ബ്രാഹ്മി ലിപി ബിസി ഒന്നാം നൂറ്റാണ്ടിലേതാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈജിപ്തിലെ ഖുസൈർ-അൽ-ഖാദിമിൽ അടുത്തിടെ ഖനനം പുനരാരംഭിച്ച യുകെയിലെ സതാംപ്ടൺ സർവകലാശാലയിലെ പ്രൊഫ. ഡി. പീക്കോക്ക്, ഡോ. എൽ. ബ്ലൂ എന്നിവരടങ്ങുന്ന ഒരു പുരാവസ്തു സംഘമാണ് തമിഴ് ബ്രാഹ്മി ലിഖിതങ്ങളുള്ള തകർന്ന മൺപാത്രം കണ്ടെത്തിയത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ മൺപാത്ര വിദഗ്ദ്ധയായ ഡോ. റോബർട്ട ടോംബറാണ് ഈ മണ്‍പാത്രം ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. തമിഴ് എപ്പിഗ്രഫി വിദഗ്ദ്ധനായ ഐരാവതം മഹാദേവൻ, ഭരണിയിലെ ലിഖിതം ബിസി ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിപിയിൽ എഴുതിയ തമിഴാണെന്ന് സ്ഥിരീകരിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഉറിയിൽ തൂക്കിയിട്ട കലം’
ഐരാവതം മഹാദേവൻ അഭിപ്രായത്തിൽ, ലിഖിതം വളരെ വ്യക്തവും വായിക്കാവുന്നതുമാണ്. അതിൽ, ‘പാണൈ ഒറി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഒരു കയർ വലയിൽ തൂക്കിയിട്ടിരിക്കുന്ന കലം’ എന്നർത്ഥം. കലങ്ങൾ തൂക്കിയിടുന്നതിനുള്ള കയർ ശൃംഖല എന്നർത്ഥം വരുന്ന ‘ഉറി’ എന്ന തമിഴ് പദത്തിന് കേന്ദ്ര ദ്രാവിഡ ഭാഷയായ പർജിയിൽ ഒറി എന്ന സമാനാർത്ഥത്തിലുള്ള പദമുണ്ടെന്നും ഐരാവതം മഹാദേവൻ കൂട്ടിച്ചേർത്തു. ഈജിപ്തിലെ ബെറെനിക്കെ പോലുള്ള തുറമുഖ നഗരങ്ങളില്‍ നേരത്തെയും തമിഴ് സാന്നിധ്യത്തിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഏകദേശം 30 വർഷങ്ങൾക്ക് മുമ്പ് ഈ സ്ഥലത്ത് നടത്തിയ ഖനനത്തിൽ എ ഡി ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മിയിലുള്ള രണ്ട് മൺപാത്ര ലിഖിതങ്ങൾ ലഭിച്ചിരുന്നു. ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള റോമൻ വാസസ്ഥലമായ ബെറെനിക്കിൽ 1995-ൽ ഇതേ കാലഘട്ടത്തിലെ മറ്റൊരു തമിഴ് ബ്രാഹ്മി മൺപാത്ര ലിഖിതവും കണ്ടെത്തിയതായി അദ്ദേഹം പറയുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘സികായ് കൊറാന്‍’
റാമെസ്സസ് ആറാമന്‍റെ ശവകുടീരം ഉള്‍പ്പെടെ ആറ് ശവകുടീരങ്ങളിലായി തമിഴ്-ബ്രാഹ്മിയില്‍ ഉള്‍പ്പെടെയുള്ള ഏകദേശം 30 ലിഖിതങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതില്‍ എട്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ‘സികായ് കൊറാന്‍’ എന്ന പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘സികായ് കൊറാന്‍ വര കാന്ത’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘സികായ് കൊറാന്‍ വന്നു കണ്ടു’ എന്നാണ് ഇതിന് അര്‍ത്ഥമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ചെന്നൈയില്‍ നടക്കുന്ന തമിഴ് എപ്പിഗ്രഫി അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ ഉദ്ഘാടന ദിനത്തില്‍ സ്വിസ് പ്രൊഫസര്‍ ഇംഗോ സ്‌ട്രോച്ചാണ് നിര്‍ണാകമായ ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. പുതിയ കണ്ടെത്തലോടെ ഇന്ത്യന്‍ വ്യാപാരികള്‍ വെറും നാവികര്‍ മാത്രമായിരുന്നില്ലെന്നും അവർ ഈജിപ്ഷ്യന്‍ ഉള്‍നാടുകളിലേക്ക് വരെ എത്തിയിരുന്നുവെന്നും വ്യക്തമാണെന്ന് തമിഴ് എപ്പിഗ്രഫി അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കവെ ഇംഗോ സ്‌ട്രോച്ച് ചൂണ്ടിക്കാട്ടി. ലിഖിതം മനസ്സിലാക്കുന്നതിൽ, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലെ പ്രൊഫ. വൈ. സുബ്ബരായലു, പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. കെ. രാജൻ, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. വി. സെൽവകുമാർ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ
INDIA

രാഹുൽ ഗാന്ധിക്കെതിരെ എഎപിയുടെ ‘പപ്പു’ പോസ്റ്റർ

November 6, 2026
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
INDIA

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

November 6, 2026
ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു
INDIA

ബംഗ്ലദേശിൽ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികൾ അടച്ചു

November 3, 2026
അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു
INDIA

അതിനിർണായക രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേന; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ചു

November 3, 2026
നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു
INDIA

നിരോധനം മറികടക്കാൻ ഗ്രേ-സോൺ സ്ട്രാറ്റജി, ഇന്ത്യൻ ഉത്പന്നങ്ങൾ പാകിസ്ഥാനിലേക്ക് ഒഴുകുന്നു

October 28, 2026
പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!
INDIA

പുഴ വൃത്തിയാക്കാനിറങ്ങിയവർ ഞെട്ടി; കണ്ടെടുത്തത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ!

October 26, 2026
ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
INDIA

ടൈ​ഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്

October 21, 2026
നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി
INDIA

നടൻ ടൈഗ‍ർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

October 19, 2026
ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം
INDIA

ദസറ ആഘോഷങ്ങൾക്കിടെ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയെയും കത്തിക്കും; സിജെപി പ്രതിഷേധങ്ങൾക്കിടെ രാംലീല കമ്മിറ്റിയുടെ തീരുമാനം

October 16, 2026
Next Post
സബ്‌സിഡി നിലച്ചു, മരുന്നുകൾക്ക് തീവില; ഓസ്‌ട്രേലിയയിൽ രോഗികൾ ദുരിതത്തിൽ

സബ്‌സിഡി നിലച്ചു, മരുന്നുകൾക്ക് തീവില; ഓസ്‌ട്രേലിയയിൽ രോഗികൾ ദുരിതത്തിൽ

എഡ് ഷീരന്റെ സംഗീതയാത്ര ഓസ്‌ട്രേലിയയിൽ തുടരുന്നു

എഡ് ഷീരന്റെ സംഗീതയാത്ര ഓസ്‌ട്രേലിയയിൽ തുടരുന്നു

സന്ദർശക പ്രവാഹം: ഓസ്‌ട്രേലിയൻ ടൂറിസം പുതിയ ഉയരങ്ങളിലേക്ക്

സന്ദർശക പ്രവാഹം: ഓസ്‌ട്രേലിയൻ ടൂറിസം പുതിയ ഉയരങ്ങളിലേക്ക്

തിരക്കേറിയ നഗരങ്ങളോട് വിട; പ്രാന്തപ്രദേശങ്ങൾ റിയൽ എസ്റ്റേറ്റ് വിപണിയുടെ പുതിയ പവർഹൗസ്

തിരക്കേറിയ നഗരങ്ങളോട് വിട; പ്രാന്തപ്രദേശങ്ങൾ റിയൽ എസ്റ്റേറ്റ് വിപണിയുടെ പുതിയ പവർഹൗസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ പുതിയ വിസ നിയമം പ്രാബല്യത്തിൽ

November 7, 2026
ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

ഇന്ധനവിലക്കയറ്റം: സർവീസുകൾ കുറയ്ക്കാനും നിരക്കുകൾ പുതുക്കാനും ക്വാണ്ടസ്; ഓസ്‌ട്രേലിയൻ വ്യോമയാന മേഖലയിൽ പ്രതിസന്ധി

November 7, 2026
ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

ഓസ്‌ട്രേലിയയിൽ ‘ഡെത്ത് ടാക്സ്’ വിവാദം കത്തുന്നു; വിൽപത്രങ്ങൾ തിരുത്താൻ ഒരുങ്ങി കുടുംബങ്ങൾ!

November 7, 2026
വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

വൈറ്റ് ഹൗസിൽ വൻ അഴിച്ചുപണി, ചീഫ് ഓഫ് സ്റ്റാഫ് പുറത്ത്

November 7, 2026
ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist