ദില്ലി : ഉത്തരാഖണ്ഡിലെ ഹൽദാനി ജയിൽ 44 തടവുകാർക്ക് എച്ച്ഐവി ബാധ സ്ഥീരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.