ലണ്ടൻ: ബ്രിട്ടണില്‍ മെയ്സര്‍ സാങ്കേതിക വിദ്യയുടെ വികസനത്തിനു യുവ മലയാളി ശാസ്ത്രജ്ഞയ്ക്ക് അര മില്യണ്‍ പൗണ്ടിന്റെ (ഏകദേശം അഞ്ചു കോടി രൂപ) ഗവേഷണ സ്കോളര്‍ഷിപ്.
നോര്‍ത്തംബ്രിയ യൂണിവേഴ്സിറ്റിയില്‍ മാത്തമാറ്റിക്സ് ഫിസിക്സ് ആൻഡ് ഇലക്ട്രിക്കല്‍ എൻജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ് പ്രഫസറായ പാലാ സ്വദേശിനി ഡോ.ജൂണ സത്യനാണ് ഈ അപൂര്‍വ നേട്ടം. പാലാ സ്രാമ്ബിക്കല്‍ തോമസ് – ഡെയ്സി ദമ്ബതികളുടെ മകളാണ്.
യുകെയിലെ എൻജിനിയറിംഗ് ആൻഡ് ഫിസിക്കല്‍ സയൻസ് റിസര്‍ച്ച് കൗണ്‍സിലാണ് (ഇപിഎസ്ആര്സി) മെയ്സര്‍ സാങ്കേതികവിദ്യയുടെ (മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ) വികസനത്തിനായി ഇത്രയും വലിയ തുക വ്യക്തിഗത സ്കോളര്‍ഷിപ്പായി അനുവദിച്ചത്.
ലേസര്‍ സാങ്കേതികവിദ്യക്കു മുന്നേ 1950ല്‍ ആരംഭിച്ചതാണ് മെയ്സര്‍. എന്നാല്‍, മെയ്സര്‍ നിര്‍മാണം ചെലവേറിയതും സങ്കീര്‍ണവുമായതിനാല്‍ ഈ സാങ്കേതിക വിദ്യ കൂടുതല്‍ വികാസം പ്രാപിച്ചില്ല. വളരെ കുറഞ്ഞ താപനിലയിലും ശക്തിയേറിയ കാന്തികവലയത്തിലും വാക്വം കണ്ടീഷനിലും മാത്രം പ്രവര്‍ത്തിക്കുന്ന മെയ്സര്‍ ഡിവൈസുകള്‍ വളരെ ചുരുങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാനാകൂ എന്നതായിരുന്നു പരിമിതി.
എന്നാല്‍, കഴിഞ്ഞ എട്ടു വര്‍ഷത്തെ ഗവേഷണഫലമായി ഡോ. ജൂണ സത്യനും സഹപ്രവര്‍ത്തകരും സാധാരണ മുറിക്കുള്ളിലെ താപനിലയില്‍ പ്രവര്‍ത്തിപ്പിക്കാൻ കഴിയുന്ന മെയ്സര്‍ ഡിവൈസ് വികസിപ്പിച്ചെടുത്തു. ഇവര്‍ വികസിപ്പിച്ച ഉപകരണം കൂടുതല്‍ മെച്ചപ്പെടുത്താനും വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാനുമാണ് സ്കോളര്‍ഷിപ്
പാലാ അല്‍ഫോൻസ കോളജില്‍നിന്നു ഫിസിക്സില്‍ ബിരുദവും സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ജൂണ ഓസ്ട്രേലിയയില്‍നിന്നു ഡോക്ടറേറ്റ് നേടിയാണ് ലണ്ടനിലെത്തിയത്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ മുതല്‍, എയര്‍പോര്‍ട്ട് സെക്യൂരിറ്റി വരെയുള്ള കാര്യങ്ങളില്‍ ഈ മെയ്സര്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാകുമെന്നു ജൂണ പറയുന്നു. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജൂണ പ്രാദേശിക കൗണ്‍സിലറുമാണ്.
ഭര്‍ത്താവ് ചാലക്കുടി സ്വദേശി സത്യൻ ഉണ്ണി റോയല്‍ മെയില്‍ ഉദ്യോഗസ്ഥനും ഫുട്ബോള്‍ പരിശീലകനുമാണ്. വിദ്യാര്‍ഥികളായ മിലൻ, മിലിന്ദ് എന്നിവരാണ് മക്കള്‍.