Saturday, July 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയന്‍ വാഹന വിപണി ഇലക്ട്രിക് യുഗത്തിലേക്ക്; കാത്തിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികള്‍

by Kerala News Web Desk 04
July 3, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയന്‍ വാഹന വിപണി ഇലക്ട്രിക് യുഗത്തിലേക്ക്; കാത്തിരിക്കുന്നത് ഒട്ടേറെ പ്രതിസന്ധികള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

മെല്‍ബണ്‍: പ്രകൃതിക്ക് ഭീഷണിയായ ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കി വാഹനങ്ങളെല്ലാം ഇലക്ട്രിക്കാവുന്ന കാലഘട്ടത്തിലാണ് ലോക രാജ്യങ്ങള്‍.ഓസ്‌ട്രേലിയന്‍ വാഹന വിപണിയിലും ഇലക്ട്രിക് വാഹനങ്ങള്‍ പുതിയ തരംഗം സൃഷ്ടിക്കുമ്പോഴും വാഹന ഉടമകള്‍ നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.
പൊതുസ്ഥലങ്ങളിലും വീടുകളിലും വൈദ്യുതി ചാര്‍ജിംഗ് സംവിധാനങ്ങളുടെ അഭാവം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളാണ് ഉടമകളെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്നു പിന്നോട്ടു വലിക്കുന്നത്.
മെല്‍ബണിലുള്ള ഒരു ഇലക്ട്രിക് വാഹന ഉടമയ്ക്ക് അടുത്തുള്ള പൊതു ചാര്‍ജിങ് സ്റ്റേഷനിലേക്കു പോകാന്‍ അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഈ യാത്ര ഏറെ ബുദ്ധിമുട്ടാണെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാറ്ററി ചാര്‍ജാകുന്നതുവരെ സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വരുമ്പോള്‍ സമയനഷ്ടവും ഉണ്ടാകുന്നു. പ്രത്യേകിച്ച് ശൈത്യകാലത്താണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം സ്ഥാപിക്കാമെങ്കിലും ഓസ്ട്രേലിയയിലെ ഇലക്ട്രിക്കല്‍ വാഹന ഉടമകള്‍ ആരും അങ്ങനെ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറയുന്നു.ഇക്കാര്യത്തില്‍ സര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ്.വിക്ടോറിയ സംസ്ഥാനത്തിന്റെ ചാര്‍ജിംഗ് ശൃംഖല വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഇലക്ട്രിക് വെഹിക്കിള്‍ കൗണ്‍സിലിലെ റോസ് ഡി രംഗോ അഭിപ്രായപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘ഫെഡറല്‍, സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകളുടെ പിന്തുണയോടെ രാജ്യത്തുടനീളം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വ്യാപിപ്പിക്കണം. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ നഗര പ്രദേശങ്ങളില്‍ ചാര്‍ജിംഗ് സംവിധാനങ്ങള്‍ വളരെയധികം പുരോഗമിച്ചിട്ടുണ്ട്. അതേസമയം ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.വീട്ടില്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇലക്ട്രിക് കാറുകള്‍ വാങ്ങിയവരെ പെട്രോള്‍ കാറുകളിലേക്ക് തിരികെ മാറാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്.പൊതു ചാര്‍ജിങ് സ്‌റ്റേഷനുകളുടെ എണ്ണത്തില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനമാണ് മുന്നില്‍. ഒന്നിലധികം ഹൈ പവര്‍ ചാര്‍ജിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

അതേസമയം വിക്ടോറിയയില്‍ ഇതു കുറവാണ്. ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ അഭാവം ജനങ്ങളെ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതില്‍നിന്നു പിന്നോട്ടു വലിക്കുന്നു.ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 200 ദശലക്ഷം ഡോളറിലധികം വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ വിക്ടോറിയയില്‍, ഈ തുക 20 ദശലക്ഷത്തില്‍ താഴെയാണ്.ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതും ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്നതുമാണ് പ്രധാന വെല്ലുവിളിയെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇവി ചാര്‍ജറുകള്‍ ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു.അതിനാല്‍ തുടര്‍ച്ചയായ പവര്‍ സപ്ലൈ ഇതിന് ആവശ്യമാണെന്ന്, ഓസ്ട്രേലിയയിലുടനീളം ചാര്‍ജിങ് സ്‌റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കുന്ന ചാര്‍ജ്ഫോക്സ് എന്ന കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന റോബ് അസെല്‍മാന്‍ പറയുന്നു.

‘ഓസ്ട്രേലിയയുടെ ഊര്‍ജ്ജ വിതരണം വളരെ വിപുലമാണ്. എന്നാല്‍ ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ പാകത്തിന് രൂപകല്‍പ്പന ചെയ്തിട്ടില്ല’.അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി വളരെ വേഗത്തില്‍ വര്‍ധിപ്പിച്ച സംസ്ഥാനമാണ് വിക്ടോറിയ. പെട്രോള്‍ വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതോടെ ഇന്ധന എക്‌സൈസിന് പകരം കൊണ്ടുവരുന്നതാണ് റോഡ് നികുതി.മറ്റ് സംസ്ഥാനങ്ങളും റോഡ് നികുതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, പക്ഷേ അത് ഭാവിയിലാണ് നടപ്പാക്കുന്നത്. വിക്‌ടോറിയ സര്‍ക്കാരിന്റെ ഈ നയവും ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് തിരിച്ചടിയാണ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്
AUSTRALIA

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്
AUSTRALIA

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി
AUSTRALIA

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്
AUSTRALIA

ചൈൽഡ് അബ്യൂസ് മെറ്റീരിയൽ കടത്തിയ കേസിൽ സിഡ്നി സ്വദേശിക്ക് രണ്ട് വർഷം തടവ്

July 25, 2026
ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം
AUSTRALIA

ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാൻ ഓസ്‌ട്രേലിയ; വരും ആഴ്ചകളിൽ എത്തും കോടിക്കണക്കിന് ലിറ്റർ ഇന്ധനം

July 25, 2026
ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു
AUSTRALIA

ഓസ്‌ട്രേലിയ പോസ്റ്റ് ഇനി കൂടുതൽ ‘ഗ്രീൻ’; ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കുന്നു

July 25, 2026
സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്
AUSTRALIA

സാമ്പത്തിക പ്രതിസന്ധി; പ്രമുഖ കമ്പനികളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലിന് സാധ്യതയെന്ന് ഗോൾഡ്മാൻ സാക്സ്

July 25, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം
AUSTRALIA

പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

July 25, 2026
ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി
AUSTRALIA

ടാസ്മാനിയയിൽ വിദ്യാർത്ഥികൾക്കായി 2.6 മില്യൺ ഡോളറിന്റെ ക്ലീൻ എനർജി പദ്ധതി

July 23, 2026
Next Post
ജീവിത ചിലവ് പിടിച്ചുകെട്ടാൻ നിരവധി പദ്ധതികളുമായി ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരുകളും

ജീവിത ചിലവ് പിടിച്ചുകെട്ടാൻ നിരവധി പദ്ധതികളുമായി ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരുകളും

ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു ; സമാധാന ആഹ്വാനവുമായി വെടിയേറ്റു മരിച്ച കൗമാരക്കാരന്റെ മുത്തശ്ശി

ഫ്രാന്‍സില്‍ പ്രക്ഷോഭം തുടരുന്നു ; സമാധാന ആഹ്വാനവുമായി വെടിയേറ്റു മരിച്ച കൗമാരക്കാരന്റെ മുത്തശ്ശി

അധ്യാപികയെ ലൈംഗികമായി ഉപദ്രവിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ

അധ്യാപികയെ ലൈംഗികമായി ഉപദ്രവിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; വിദ്യാര്‍ഥിക്ക് 40 വര്‍ഷം തടവുശിക്ഷ

ലഹരിവസ്തുക്കളായ എംഡിഎംഎയും മാജിക് മഷ്‌റൂമും ഇനി ഓസ്ട്രേലിയയില്‍ ‘മരുന്ന്’

ലഹരിവസ്തുക്കളായ എംഡിഎംഎയും മാജിക് മഷ്‌റൂമും ഇനി ഓസ്ട്രേലിയയില്‍ 'മരുന്ന്'

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

എഐ ഉപയോഗിച്ച് ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ‘ഇക്ഷണ’യുമായി പോലീസ്, സ്വകാര്യതാ ലംഘന ആശങ്ക, പ്രതിഷേധം

July 25, 2026
ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

ജെയ്ഡൻ സെജോയുടെ നിര്യാണത്തിൽ അനുശോചനം; സംസ്കാര ചടങ്ങുകൾ ജൂലൈ 30-ന്

July 25, 2026
ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

ഓസ്‌ട്രേലിയയിലെ പെർത്തിൽ വാഹനാപകടം: മലയാളി യുവതി ദാരുണമായി മരണമടഞ്ഞു; ഭർത്താവിന് പരുക്ക്

July 25, 2026
പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

പോർച്ചുഗൽ കുപ്പായമഴിക്കാൻ റൊണാൾഡോ; വിടവാങ്ങൽ തീയതി പുറത്ത്?

July 25, 2026
സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചു: ടാബ്‌കോർപ് ലിമിറ്റഡ് 2.7 മില്യൺ ഡോളർ പിഴയൊടുക്കി

July 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist