കൗമാരക്കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭം തുടരുകയാണ്. ഫ്രഞ്ച് ഇന്റീരിയര്‍ മിനിസ്ട്രി ഞായറാഴ്ച പുറത്തു വിട്ട കണക്കു പ്രകാരം ശനിയാഴ്ച രാത്രി മാത്രം 719 പേരെ അറസ്റ്റ് ചെയ്തു.1300 ലേറെ പേര്‍ ഇതുവരെ അറസ്റ്റിലായി.അതിനിടെ വെടിയേറ്റു മരിച്ച കൗമാരക്കാരന്റെ മുത്തശ്ശി സമാധാനശ്രമങ്ങളുമായി രംഗത്തെത്തി.
ഫ്രാന്‍സിലെ അശാന്തി അയല്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡിലേയ്ക്കും ബെല്‍ജിയത്തിലേയ്ക്കും പടര്‍ന്നിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് നഗരമായ ലൊസാനെയില്‍ യുവജനങ്ങള്‍ കടകളുടെ ജനാലകള്‍ എറിഞ്ഞു തകര്‍ത്തു. ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലും ആക്രമണങ്ങളുണ്ടായി. ആക്രമണവുമായി തെരുവിലിറിങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമാധാന ശ്രമത്തിനായി സര്‍ക്കാരും പൊലീസും ശ്രമം തുടരുകയാണ്.































