Saturday, August 8, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

മെഴുകുപ്രതിമയുടെ നിറത്തിനെതിരെ പരാതിയുമായി സൂപ്പര്‍താരം, ആപ്പിലായി മ്യൂസിയം അധികൃതർ

by Kerala News Web Desk 04
October 24, 2023
in EUROPE
0 0
A A
മെഴുകുപ്രതിമയുടെ നിറത്തിനെതിരെ പരാതിയുമായി സൂപ്പര്‍താരം, ആപ്പിലായി മ്യൂസിയം അധികൃതർ
Share on WhatsappShare on FacebookShare on TwitterShare on Telegram

പ്രമുഖരുടെ ജീവസുറ്റ മെഴുക് പ്രതിമകള്‍ നിര്‍മ്മിച്ച് മ്യൂസിയങ്ങള്‍ പ്രശംസ നേടുന്നത് പതിവാണ്. സാധാരണ നിലയില്‍ പ്രതിമയേക്കുറിച്ച് പരാതികളും എങ്ങും കാണാറില്ല. എന്നാല്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അനാച്ഛാദനം ചെയ്ത മെഴുക് പ്രതിമ മൂലം പുലിവാല് പിടിച്ച അവസ്ഥയിലാണ് ഫ്രാന്‍സിലെ പ്രശസ്തമായ ഗ്രെവിന്‍ മ്യൂസിയം. മെഴുക് പ്രതിമയുടെ നിറമാണ് ഇവിടെ പ്രശ്നക്കാരനായിരിക്കുന്നത്. ഹോളിവുഡ് താരം ഡ്വയ്ന്‍ ജോണ്‍സനാണ് പ്രതിമയുടെ നിറത്തിന്റെ പേരില്‍ നിര്‍മ്മാതാക്കളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

ടീ ഷര്‍ട്ടും പാന്റും ധരിച്ച് ഗമയില്‍ നില്‍ക്കുന്ന ഡ്വയ്ന്‍ ജോണ്‍സണ് ആവശ്യത്തില്‍ കൂടുതല്‍ വെളുപ്പിച്ചെന്നാണ് പരാതി. സമോവന്‍ ദ്വീപില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനായ ഡ്വയ്ന്‍ ജോണ്‍സണെ ആവശ്യമില്ലാതെ വെളുപ്പിച്ചെന്നാണ് അനാച്ഛാദനം ചെയ്തതിന് പിന്നാലെ വ്യാപകമാവുന്ന ആരോപണം. നിരവധി പേര്‍ നിറം മാറ്റം ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഡ്വയ്ന്‍ ജോണ്‍സണ്‍ പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. മ്യൂസിയം അധികൃതരുമായി ബന്ധപ്പെടുമെന്നും കുറച്ച് അത്യാവശ്യ മാറ്റങ്ങള്‍ സ്കിന്‍ ടോണിലടക്കം വരുത്താനുണ്ടെന്നും അതിന് ശേഷം അടുത്ത തവണ ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ പ്രതിമ കാണാന്‍ പോകുമെന്നുമാണ് താരം പ്രതികരിച്ചിട്ടുള്ളത്.
ലണ്ടനിലെയും ന്യൂയോര്‍ക്ക് സിറ്റിയിലേയും മെഴുക് പ്രതിമാ മ്യൂസിയങ്ങള്‍ പോലെ തന്നെ പ്രശസ്തമായ പാരീസിലെ മ്യൂസിയമാണ് വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലെത്തിയിരിക്കുന്നത്. ചാർളി ചാപ്ലിന്‍, നെല്‍സണ്‍ മണ്ടേല, ലിയനാഡോ ഡി കാപ്രിയോ അടക്കമുള്ള സെലിബ്രിറ്റികളുടെ മെഴുക് പ്രതിമകള്‍ തയ്യാറാക്കിയിട്ടുള്ള മ്യൂസിയം ആദ്യമായാണ് ഇത്തരമൊരു തിരുത്തല്‍ ആവശ്യം നേരിടുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റെഫാനി ബാരെറ്റ് എന്ന ശില്‍പിയാണ് പ്രതിമ തയ്യാറാക്കിയിട്ടുള്ളത്. താരത്തെ നേരില്‍ കാണാതെ ചിത്രങ്ങളുടേയും വീഡിയോകളുടേയും സഹായത്തോടെയാണ് പ്രതിമ തയ്യാറാക്കിയതെന്നാണ് മ്യൂസിയം സംഭവത്തേക്കുറിച്ച് തിങ്കളാഴ്ച വിശദമാക്കിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രതിമയുടെ കണ്ണുകള്‍ മൂന്ന് തവണയാണ് മാറ്റി പണിതതെന്നാണ് ശില്‍പി വിശദമാക്കുന്നത്. ഡ്വയ്ന്‍ ജോണ്‍സന്റെ കൈകളിലെ ടാറ്റൂ ചെയ്ത് എടുക്കാനായി ഏറെ ദിവസം വേണ്ടി വന്നതായും ശില്‍പി പറയുന്നു. ഡബ്ല്യു ഡബ്ല്യു ഇയില്‍ നിരവധി തവണ വിജയി ആയതിന് പിന്നാലെയാണ് ഡ്വയ്ന്‍ ജോണ്‍സണ്‍ അഭിനയത്തിലേക്ക് തിരിയുന്നത്. ഫോബ്സ് കണക്കുകള്‍ അനുസരിച്ച് 2016 മുതല്‍ 2019 വരെയും 2021ലും ഏറ്റവുമധികം പ്രതിഫലം വാങ്ങിയ ഹോളിവുഡ് നടനാണ് ഡ്വയ്ന്‍ ജോണ്‍സണ്‍. സമോവന്‍ ദ്വീപ് നിവാസിയാണ് ഡ്വയ്ന്‍ ജോണ്‍സന്‍റെ അമ്മ. ഡിസ്നിയുടെ അനിമേഷന്‍ ചിത്രമായ മോനയില്‍ പസഫിക് ദ്വീപ് നിവാസി കഥാപാത്രമായ മാവിയെ അവതരിപ്പിച്ചത് ഡ്വയ്ന്‍ ജോണ്‍സണായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
ഷവർമ  കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം, കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നിലഗുരുതരം

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം, കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നിലഗുരുതരം

ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇരട്ട പൗരത്വമുള്ള ബന്ദികളെ മോചിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ

ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദ​​ഗ്ധർ

സിനിമാ പ്രദർശനത്തിനിടെ നഗ്‌നനായി മുട്ടിൽ ഇഴഞ്ഞ് സീറ്റുകളിലേക്ക്; തിയേറ്ററിൽ മോഷണം നടത്തിയ പ്രതി സിസി ടിവിയിൽ

സിനിമാ പ്രദർശനത്തിനിടെ നഗ്‌നനായി മുട്ടിൽ ഇഴഞ്ഞ് സീറ്റുകളിലേക്ക്; തിയേറ്ററിൽ മോഷണം നടത്തിയ പ്രതി സിസി ടിവിയിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

August 8, 2026
വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

വ്യാജ ലേബലുകളിലൂടെ ഉപഭോക്താക്കളെ പറ്റിക്കാൻ അനുവദിക്കില്ല: അന്വേഷണം പ്രഖ്യാപിച്ച് എസിസിസി

August 8, 2026
വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

വിസ കാത്തുനിന്നു, ഒടുവിൽ മരണം കീഴടക്കി; ഓസ്‌ട്രേലിയൻ പാരന്റ് വിസ നിയമങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനം

August 8, 2026
നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

നോർത്ത് സിഡ്നി പൂളിൽ വൻ ജനത്തിരക്ക്

August 8, 2026
പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും: റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിലേക്ക്

August 8, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist