സിഡ്‌നിയിലെ പ്രമുഖ സ്പോർട്സ് ക്ലബായ കാന്റർബെറി സ്പോര്‍ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എട്ടാമത് ഡിസയർ കപ്പ് 7 a സൈഡ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 28 ശനിയാഴ്ച സെവൻ ഹിൽസിലുള്ള ലാൻഡസ് സ്റ്റേഡിയത്തിൽ വെച്ചു നടക്കും .16 ടീമുകൾ മത്സരിക്കുന്ന ടൂണമെന്റിന്റെ വിജയികൾക്ക് ട്രോഫിയും 2222 ഡോളർ ക്യാഷ് പ്രൈസും ലഭിക്കും .റണ്ണർ അപ്പ് ടീമിന് 1111 ഡോളർ സമ്മാനം ലഭിക്കും .ഇത് കൂടാതെ മാൻ ഓഫ് ദി മാച്ച് ,പ്ലയെർ ഓഫ് ദി ടൂർണമെന്റ്,സേഫ് ഹാൻഡ്‌സ് എന്നീ അവാർഡുകളും ഉണ്ടായിരിക്കും .ഈ വർഷം ഇതാദ്യമായി കിഡ്സ് ടൂർണമെന്റും വിമൻസ് ടൂർണമെന്റും ഉണ്ടായിരിക്കും.






























