ടോക്കിയോ: ജനപ്രിയ ജാപ്പനീസ് കോമിക് സീരീസായ ‘ ഡ്രാഗണ്‍ ബോളി’ന്റെ സ്രഷ്ടാവ് അകിറ ടോറിയാമ ( 68 ) അന്തരിച്ചു. സബ്ഡ്യൂറല്‍ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്നു.
മാർച്ച് ഒന്നിനായിരുന്നു അന്ത്യം. സംസ്കാര ചടങ്ങില്‍ കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തതെന്ന് ഡ്രാഗണ്‍ ബോള്‍ വെബ്സൈറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ടൊറിയാമ 1984ല്‍ ആരംഭിച്ച ഡ്രാഗണ്‍ ബാള്‍ കോമിക് സീരീസിനെ അനുകരിച്ച് നിരവധി അനിമേഷൻ ടി.വി ഷോയും വിഡിയോ ഗെയിമുകളും സിനിമകളും വന്നു. ഭൂമിയെ രക്ഷിക്കാൻ സണ്‍ ഗോകു എന്ന കുട്ടി മാന്ത്രികശക്തി ഉപയോഗിച്ച് നടത്തുന്ന പോരാട്ടമായിരുന്നു ഡ്രാഗണ്‍ ബാളിന്റെ പ്രമേയം. അരലെ എന്ന റോബോട്ട് പെണ്‍കുട്ടിയുടെയും അവളുടെ ശാസ്ത്രജ്ഞന്റെയും കഥപറയുന്ന ഡോ. സ്ലംപ് ആണ് ആദ്യ സൃഷ്ടി. ഡ്രാഗണ്‍ ക്വസ്റ്റ് സീരീസ്, ക്രോണോ ട്രിഗർ തുടങ്ങി നിരവധി വിഡിയോ ഗെയിമുകളുടെ കാരക്ടർ ഡിസൈനറായിരുന്നു അദ്ദേഹം.
അകിരയുടെ നിരവധി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു. റോബോട്ട് പെണ്‍കുട്ടി അരലെയുടെയും അവളുടെ ശാസ്ത്രജ്ഞന്റെയും കഥപറയുന്ന ഡോ.സ്ലംപ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സൃഷ്ടി. ഡ്രാഗണ്‍ ബോളിന്റെ കാർട്ടൂണ്‍ പതിപ്പ് ലോകമെമ്ബാടുമുള്ള വിവിധ ഭാഷകളില്‍ പരിഭാഷ രൂപത്തിലെത്തിയിട്ടുണ്ട്. ഡ്രാഗണ്‍ ബോള്‍ കഥാപാത്രങ്ങള്‍ ജപ്പാൻ മുതല്‍ ചൈന വരെ തെക്കു – കിഴക്കൻ ഏഷ്യയിലെമ്ബാടുമുള്ള കളിപ്പാട്ട കടകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്.






























