കൊച്ചി: കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂർ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്.






























