സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള കാസർഗോഡ് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഡ്രോൺ പരിശീലനത്തിനായി അപേക്ഷ ക്ഷണിക്കുന്നു . ലൈസൻസിങ് കോഴ്സ് ആയ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിങ് പരിശീലനം 5 ദിവസമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന എല്ലാവർക്കും (ഡി ജി സി എ ) നൽകുന്ന 10 വർഷം കാലാവധിയുള്ള 25 കെ. ജി വരെ ഭാരമുള്ള ഡ്രോൺ പറത്താനുള്ള റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കാസർഗോഡ് വച്ചായിരിക്കും.
ആവശ്യമുള്ള രേഖകൾ
– എസ്എസ്എൽസി സർട്ടിഫിക്കറ്റ്
– ഇന്ത്യൻ പാസ്പോർട്ട്
– ആധാർ കാർഡ്
– പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ്
– മെഡിക്കൽ സർട്ടിഫിക്കറ്റ്
താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
https://forms.gle/CdzpGezEfY2EipTNA
വിശദവിവരങ്ങൾക്കായി ബന്ധപെടുക : 9605517386 , 8606923176






























