ലണ്ടൻ: ജർമൻ എഴുത്തുകാരി ജെന്നി ഏർ പെൻ ബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരി എന്ന ബഹുമതി ഏർ പെൻബെക്കിന് സ്വന്തം. ‘കെയ്റോസ് ‘നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ് മാനു൦ സമ്മാനം ലഭിക്കും. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടനിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം.
കിഴക്കൻ ജർമനിയുടെ അവസാന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ കഥയാണ് കെയ്റോസ്.
ബെർലിൻ മതിൽ തകർക്കപ്പെടുന്ന സമയത്തെ ജർമ്മനിയിലെ ജീവിത സാഹചര്യങ്ങളാണ് നോവലിന്റെ പശ്ചാതലം.
രാജ്യാന്തര ബുക്കർ സമ്മാനം ലഭിക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്മാൻ.































