കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ തട്ടിലിന്റെ പേരിൽ വ്യാജ സർക്കുലർ നിർമ്മിച്ചതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഭാ നേതൃത്വം പോലീസിൽ പരാതി നൽകി. എറണാകുളം- അങ്കമാലി അതിരൂപതയുടെ ലെറ്റർ ഹെഡിൽ മേജർ ആർച്ച് ബിഷപ്പിന്റെ ഒപ്പോടു കൂടി പ്രചരിച്ച സർക്കുലറിന്റെ തീയതി ജൂൺ 15 ആണ്. ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ സിനഡ് നിർദ്ദേശിച്ച കുർബാന അർപ്പിക്കുന്നത് സംബന്ധിച്ച ക്രമീകരണങ്ങൾക്കുള്ള നിർദ്ദേശങ്ങൾ എന്ന തരത്തിലുള്ള കാര്യങ്ങളാണ് വ്യാജ സർക്കുലറിലുള്ളത്. ഇത്തരമൊരു സർക്കുലർ മേജർ ആർച്ച് ബിഷപ്പ് നൽകിയിട്ടില്ലെന്ന് സഭാവക്താവ് അറിയിച്ചു.































