മെൽബൺ :ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവൻസിന്റെ ആഭിമുഖ്യത്തിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ ഭാഗമാവാനൊരുങ്ങുകയാണ് മെൽബണിലെ സംഗീത ലോകം.ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള സ്റ്റീഫൻ ദേവസിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കും ഓസ്ട്രേലിയൻ പര്യടനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റീഫൻ ദേവസ്സി ലൈവ് ഇൻ മ്യൂസിക്കൽ കൺസേർട്ട് സംഗീത മാമാങ്കം
മെൽബണിൽ ജൂലൈ 21 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് .
Venue : Westgate Indoor Sports, Altona North
സംഗീതവിരുന്നിനു ശേഷം മറ്റൊരു വിസ്മയത്തിന് കൂടി തിരികൊളുത്തുകയാണ് കൈവിരലുകളിൽ മായാജാലം തീർക്കുന്ന മാന്ത്രികൻ.സ്റ്റീഫൻ ദേവസ്സിക്കൊപ്പം കുട്ടികൾക്കായി ഒരു പ്രത്യേക സൗജന്യ സംഗീത സെഷൻ.
21 ജൂലൈ 2024-ന് അരങ്ങേറുന്ന ലൈവ് ഷോയിൽ പ്ലാറ്റിനം, വിഐപി അല്ലെങ്കിൽ പ്രീമിയം ഫാമിലി ടിക്കറ്റുകൾ വാങ്ങിയ കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും ഈ പ്രത്യേക സെഷനിൽ പങ്കെടുക്കാവുന്നതാണ്.
സ്റ്റീഫൻ ദേവസിയുമായി സംവദിക്കുന്നതിലൂടെ അദ്ദേഹത്തിൽ നിന്നും കുട്ടികൾക്ക് തങ്ങളുടെ സംഗീത കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും സ്വായത്തമാക്കാനുള്ള അത്യപൂർവ്വ അവസരമാണ് കൈവരിക എന്ന് ലൈവ് മ്യൂസിക്കൽ കോൺസേർട്ടിന്റെ ഭാരവാഹികൾ വ്യക്തമാക്കി. മാത്രമല്ല സംഗീത ലോകത്തെ മഹത് വ്യക്തിത്വങ്ങളിൽ ഒരാളുമായി സംവദിക്കുവാനുള്ള അവിസ്മരണീയ ഭാഗ്യവും സംഗീത സെഷനിലൂടെ കുട്ടികൾക്ക് നേടാൻ സാധിക്കും
ആയതിനാൽ അവസരം നഷ്ടപ്പെടുത്താതെ ഉടൻതന്നെ ടിക്കറ്റുകൾ സ്വന്തമാക്കണമെന്ന് സംഘാടകർ അറിയിച്ചു.
യോഗ്യരായ കുട്ടികൾക്ക് സംഗീത സെഷനിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്
Date : 22 July 2024
Time : 6.30-7.30
CALL NOW-0413788490 (Woody Cherian) for more info































