Monday, August 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

റഷ്യയില്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ നിര്‍ദേശവുമായി പുടിന്‍

by Kerala News Web Desk 04
September 17, 2024
in EUROPE
0 0
A A
റഷ്യയില്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ നിര്‍ദേശവുമായി പുടിന്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാംവിധം കുറയുന്ന സാഹചര്യത്തില്‍ നേരിടാന്‍ നിര്‍ദേശവുമായി പ്രസിഡന്റ് വഌദിമിര്‍ പുടിന്‍.

ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പെടെയുള്ള ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന്‍ നിര്‍ദേശിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് കൂപ്പുകുത്തിയതാണ് ആശങ്കയായത്.
ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള സാധുവായ ന്യായമല്ല എന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ. യെവ്‌ഗെനി ഷെസ്‌തോപലോവ് പറഞ്ഞു. ജോലിയിലെ ഇടവേളകള്‍ ജനങ്ങള്‍ പരമാവധി മുതലെടുക്കണമെന്നും ഇടവേളകളില്‍ ‘കുടുംബം വിപുലീകരിക്കുന്നതില്‍’ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസം 12 മുതല്‍ 14 വരെ മണിക്കൂര്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കായി സമയം കണ്ടെത്തും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

‘റഷ്യന്‍ ജനങ്ങളുടെ സംരക്ഷണമാണ് ദേശീയതലത്തില്‍ നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന’ എന്ന് പ്രസിഡന്റ് പുടിന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും അദ്ദേഹം പറഞ്ഞു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

1999ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനന നിരക്കാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം റഷ്യയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ജനന നിരക്കിലെ ഈ കുത്തനെയുള്ള ഇടിവാണ് സര്‍ക്കാരിനെ നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലേതിനേക്കാള്‍ 16,000 കുറവാണ് ഈ വര്‍ഷം ഇതേ കാലയളവിലെ ജനനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

ജനന നിരക്കിലെ കുറവിന് പുറമെ റഷ്യയില്‍ മരണങ്ങളുടെ എണ്ണം കൂടിയതും ജനസംഖ്യാ ഇടിവിന് കാരണമാകുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 മരണങ്ങളാണ് ഈ വര്‍ഷം റഷ്യയില്‍ കൂടിയത്.
ജോലിയുടെ ഇടവേളകളിലെ ലൈംഗിക ബന്ധം മാത്രമല്ല, ജനസംഖ്യയിലെ ഇടിവ് നിയന്ത്രിക്കാന്‍ വേറേയും നടപടികള്‍ ക്രെംലിന്‍ സ്വീകരിച്ചിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ വന്ധ്യതാ പരിശോധന, വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്താനായി ഫീസ് കുത്തനെ ഉയര്‍ത്തുക, 24 വയസിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ആദ്യ കുഞ്ഞുണ്ടാകുമ്ബോള്‍ 8.6 ലക്ഷം റൂബിള്‍ (8,500 ബ്രിട്ടീഷ് പൗണ്ട്) നല്‍കുക, ഗര്‍ഭച്ഛിദ്രം നിരോധിക്കുക എന്നിവയാണ് അതില്‍ ചിലത്. വനിതാ തൊഴിലാളികളെ ഗര്‍ഭിണികളാകാനും പ്രസവിക്കാനും പ്രോത്സാഹിപ്പിക്കാന്‍ തൊഴിലുടമകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന കൗതുകകരമായ നിര്‍ദേശമാണ് ഒരു റഷ്യന്‍ എം.പി. മുന്നോട്ടുവെച്ചത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
ഷിരൂർ തെരച്ചിൽ ; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച തുടങ്ങിയേക്കും

ഷിരൂർ തെരച്ചിൽ ; ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു, തെരച്ചിൽ വ്യാഴാഴ്ച തുടങ്ങിയേക്കും

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2028-ൽ സിഡ്‌നിയിൽ

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് 2028-ൽ സിഡ്‌നിയിൽ

കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച ബിബിസി മുൻ അവതാരകന് ശിക്ഷ

കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച ബിബിസി മുൻ അവതാരകന് ശിക്ഷ

നോട്ട് ബുക്കുകളിൽ ഒളിപ്പിച്ച്  മെത്ത് ഇറക്കുമതി ചെയ്തതിന് പെർത്ത് സ്വദേശി ജയിലിൽ

നോട്ട് ബുക്കുകളിൽ ഒളിപ്പിച്ച് മെത്ത് ഇറക്കുമതി ചെയ്തതിന് പെർത്ത് സ്വദേശി ജയിലിൽ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ

August 10, 2026
ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

ഓസ്‌ട്രേലിയയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് കനത്ത തിരിച്ചടി; അഭയാർത്ഥി അപേക്ഷ തള്ളിയാൽ ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കാൻ പുതിയ നിയമം

August 10, 2026
2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

2026 വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഇന്നൊവേറ്റേഴ്‌സ് ഓഫ് ദി ഇയർ അവാർഡ്: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

August 10, 2026
മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

മാർഗരറ്റ് റിവർ കമ്മ്യൂണിറ്റിക്കായി കുക്ക് ലേബർ ഗവൺമെന്റിന്റെ വൻ പദ്ധതികൾ; ഫണ്ട് അനുവദിച്ചു

August 10, 2026
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഹരിതോർജ്ജ തൊഴിൽ പരിശീലനത്തിനായി അത്യാധുനിക ‘ക്ലീൻ എനർജി സ്കിൽ ഹബ്ബ്’ വരുന്നു

August 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist