തെന്നിന്ത്യൻ നടൻ ബാല അടുത്തിടെ അറസ്റ്റിലായി ജാമ്യം നേടിയിരുന്നു. മുൻ ഭാര്യയുടെ പരാതിയിലാണ് ബാല അറസ്റ്റില്‍ ആയത്. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയാകുകയാണ്. ബാല പുറത്തുവിട്ട വീഡിയോയില്‍ സ്‍ത്രീയും കുഞ്ഞുമാണ് ഉള്ളത്.
രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടൻ. എന്റെ വീടില്‍ വാതില്‍ക്കല്‍ പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്‍ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടൻ. കയറാൻ ശ്രമിക്കുന്നുണ്ട്. വാതില്‍ തുറക്കുന്നുണ്ട്. തട്ടി തുറക്കുന്നുണ്ട്. എന്റെ കയ്യില്‍ ദൃശ്യങ്ങള്‍ ഉണ്ട്. പൊലീസിനെ ഞാൻ വിളിച്ച് അറിയിച്ചിട്ടുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.






























