ചാലക്കുടി: പൊതുപ്രവർത്തനത്തിന്റെ സുവർണ ജൂബി ലിയിൽ പാവപ്പെട്ട കുടുംബത്തിനു വീട് നിർമിച്ചുനല്കി കൗൺസിലർ റോസി ലാസർ . 80-ാം ജന്മദിനമായ നവംബർ ഒന്നിന് തിരുകുടുംബ ദേവാലയഹാളിൽ നടക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എംപി വീടിന്റെ താക്കോൽദാനം നടത്തും. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ റോസി ലാസറിന് ആദരവുനല്‌കും. സനീഷ്‌കുമാർ ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷതവഹിക്കും. നഗരസഭ 30-ാം വാർഡിനെ പ്രതിനിധികരിക്കുന്ന റോസി ലാസർ രണ്ടാം പ്രാവശ്യമാണ് നഗരസഭാംഗമാകുന്നത്.






























