തന്റെ വാര്‍ഷിക ശമ്പളം 30 ലക്ഷമല്ല 3 ലക്ഷം ആണെന്നറിഞ്ഞ ഭാവി വധു വിവാഹത്തിൽ നിന്നും പിന്മാറിയതായുള്ള വരന്റെ സമൂഹ മാധ്യമ കുറിപ്പ് വൈറല്‍. സമൂഹ മാധ്യമമായ എക്സില്‍ കിഷ് സിഫ് എന്നറിയപ്പെടുന്ന ഒരു പുരുഷാവകാശ പ്രവർത്തകനാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാവി വധുവുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടും കിഷ് സിഫ് ഇതിനോടൊപ്പം പങ്കുവെച്ചു. ഒരു മാട്രിമോണിയൽ സൈറ്റ് വഴി താൻ പരിചയപ്പെട്ട യുവതി വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ശമ്പളത്തെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതായാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
പുരുഷാവകാശ എൻജിഒ ആയ സേവ് ഇന്ത്യൻ ഫാമിലി ഫൗണ്ടേഷനിലെ കൗൺസിലറായി തന്നെ വിശേഷിപ്പിക്കുന്ന കിഷ് മാട്രിമോണിയൽ സൈറ്റില്‍ തന്റെ ശമ്പളം 30 ലക്ഷമായാണ് കാണിച്ചിരുന്നത്. എന്നാൽ അത് തനിക്ക് പറ്റിയ ഒരു അക്ഷര പിശകാണെന്നും തന്റെ യഥാർത്ഥ വാര്‍ഷിക ശമ്പളം വെറും മൂന്ന് ലക്ഷമാണെന്നും വാട്സാപ്പിലൂടെ യുവതിയോട് വെളിപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച സംഭാഷണത്തിന്റെ സ്ക്രീന്‍ ഷോട്ടാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്






























