പെർത്ത്∙ ഓസ്‌ട്രേലിയ – ന്യൂസീലൻഡ് സിറോ മലങ്കര മിഷനുകളിൽ മേജർ ആർച്ച് എപ്പിസ്കോപ്പൽ കൂരിയ ബിഷപ്പും ഓഷ്യാന അപ്പോസ്തോലിക് വിസിറ്റേറ്ററുമായ ആന്റണി മാർ സിൽവാനോസ് ഏപ്രിൽ 10ന് പെർത്തിൽ എത്തിച്ചേരും. ഏപ്രിൽ 13ന് പെർത്തിലെ വൈൻ മേഴ്സി കോളജ് ചാപ്പലിൽ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകൾക്ക് മാർ സിൽവാനോസ് കാർമികത്വം വഹിക്കും.
ഏപ്രിൽ 10, 11, 12 തീയതികളിൽ ബിഷപ് പെർത്തിലെ വിവിധ കുടുംബാംഗങ്ങളെ സന്ദർശിക്കും. ഏപ്രിൽ 11ന് പെർത്ത് ആർച്ച് ബിഷപ്പുമായി പ്രത്യേക കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്. അതിനുശേഷം ബിഷപ് ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡീലെയും വിവിധ മിഷനുകൾ സന്ദർശിച്ച ശേഷം മടങ്ങും.































