കോട്ടയം : ഓസ്ട്രേലിയൻ ആർമിയിൽ അഭിമാനനേട്ടവുമായി രണ്ടു മലയാളി സഹോദരൻമാർ. കോട്ടയം ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ കുര്യൻ പുന്നൂസിന്റെയും ബിനോയ് സ്റ്റീഫന്റെയും മക്കളായ ബെന്യം കുര്യനും ജോയൽ കുര്യനുമാണ് ഓസ്ട്രേലിയൻ ആർമിയിൽ സാർജന്റായി ജോലിയിൽ പ്രവേശിച്ചത്. പരിശീലന സമയത്ത് പ്രൈവറ്റ് എന്നാണ് തസ്തികയുടെ പേര്. അപൂർവമായിട്ടാണ് മലയാളികൾക്ക് ഈ തസ്തികയിൽ ജോലി കിട്ടുന്നത്.

ചിങ്ങവനം സെൻ്റ് ജോൺസ് – പള്ളി ഇടവക ഇരുവരെയും അഭിനന്ദിച്ചു. ഇവരുടെ മാതാപിതാക്കൾ ഓസ്ട്രേലിയയിൽ റോയൽ മെൽബൺ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുകയാണ്. എട്ടുവർഷം സിംഗപ്പൂരിൽ പ്രവാസ ജീവിതം നയിച്ച കുര്യൻ പുന്നൂസ് 2009 ലാണ് ഓസ്ട്രേലിയയിൽ എത്തുന്നത്.
മൂന്നു മക്കളാണ് ഇദ്ദേഹത്തിനുള്ളത്.
മകൾ : അലീന കുര്യൻ































