സിഡ്നി : കനത്ത മഴയെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ശക്തമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. സംസ്ഥാനത്തിന്റെ മിഡ് നോർത്ത് കോസ്റ്റ്, ഹണ്ടർ, നോർത്ത് കോസ്റ്റ് മേഖലകളെ വെള്ളപ്പൊക്കം ബാധിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രളയത്തിൽ മൂന്ന് പേർ മരിച്ചു. ഒരാളെ കാണാതായി.
50,000ത്തിലധികം ആളുകൾ വീടുകളിൽ നിന്ന് ഒഴിഞ്ഞുപോയി. 9,500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മെയിൻ, ഹാസ്റ്റിങ്സ്, മക്ലേ തുടങ്ങിയ നദികൾ കരകവിങ്ങൊരുക്കുകയാണ്. 15 താൽക്കാലിക അഭയകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസ് 100ത്തിലധികം സ്കൂളുകൾ അടച്ചിട്ടു. ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു.
വെള്ളപ്പൊക്ക സാധ്യത നാളെയും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളിൽ 300മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മറ്റു മുന്നറിയിപുകളിൽ ഹോക്ക്സ്ബറി നദി, മിനാംഗിൾ ബ്രിഡ്ജ് എന്നിവിടങ്ങളിൽ ചെറിയ തോതിലുള്ള വെള്ളപ്പൊക്ക സാധ്യതയുണ്ട്.































