സംഗീതം, നാടകം, ഫാഷൻ എന്നിവയുടെ വിസ്മയ കാഴ്ചകളുമായി ‘ട്യൂൺസ് & ട്വിൾസ്’ ഗ്ലാമർ & ഫാഷൻ എക്സ്ട്രാവാഗൻസ 2025 ജൂൺ 14-ന് പെൻറിത്തിലെ ജോവാൻ സതർലാൻഡ് പെർഫോമിംഗ് തിയേറ്ററിൽ അരങ്ങേറുന്നു.
വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി ‘ലക്സ് ഹോസ്റ്റ്’ ആണ് അവതരിപ്പിക്കുന്നത്.
ഒരു ഫാഷൻ വാക്കിന് പുറമെ സംഗീതം, നാടകം, മറ്റ് കലാപരിപാടികൾ എന്നിവയുടെ ആഘോഷമാണിത്. ബീന സി മേനോൻ (Bdesign sarees wardrobe) അവതരിപ്പിക്കുന്ന ഫാഷൻ വിഭാഗത്തിന് ലക്ഷ്മി സുജിത്ത് നായർ (Direction and Choreography) ആണ് നേതൃത്വം നൽകുന്നത്.
ഗ്ലാമർ & ഫാഷൻ എക്സ്ട്രാവാഗാൻസ’ എന്ന പേരിൽ നടക്കുന്ന ഈ ഫാഷൻ വാക്ക് ‘റീഗൽ റേഡിയൻസ് & ലുമിനറീസ്’ എന്ന പ്രമേയത്തിൽ രാജകീയ പ്രൗഢിയും ചാരുതയും സമന്വയിപ്പിക്കും. ബിഡിസൈൻ സാരിസ് വാർഡ്രോബിന്റെ ബീന സി മേനോനും, ലക്ഷ്മി സുജിത് നായരും ചേർന്നാണ് പരിപാടിയുടെ സംവിധാനവും നൃത്തസംവിധാനവും നിർവഹിക്കുന്നത്.
ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന് ഇത് കലയുടെയും ഫാഷന്റെയും ആഘോഷമാകും. കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
* രാകേഷ് നായർ: 0413 303 809
* സന്തോഷ് പുത്തൻ: 0420 037 665
* സുജിത് കൃഷ്ണൻ: 0413 090 028
ഈ സാംസ്കാരിക വിരുന്ന് ഓസ്ട്രേലിയൻ മലയാളി സമൂഹത്തിന് പുതിയ അനുഭവമായിരിക്കും.































