കോഴിക്കോട്: താമരശ്ശേരിയില്‍ ഒന്‍പതാം ക്ലാസുകാരന് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനെയാണ് പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. കുട്ടിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവം ഒതുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.































