ന്യൂ സൗത്ത് വെൽസിലെ വിവിധ ഭാഗങ്ങളിൽ അതീവ വിഷമുള്ള ഡെത്ത് ക്യാപ് (Death Cap) മഷ്റൂമുകൾ വളരുന്നത് സ്ഥിരീകരിച്ചതിനെ തുടർന്ന്, പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് NSW Health മുന്നറിയിപ്പ് നൽകി.
സിഡ്നി, സൗത്ത് ഹൈലാൻഡ്‌സ്, ദക്ഷിണ NSW തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ അപകടകാരിയായ മഷ്റൂമുകൾ കണ്ടെത്തിയത്. ആമാനിറ്റ ഫലോയിഡസ് (Amanita phalloides) എന്ന ശാസ്ത്രീയനാമം വരുന്ന ഈ തരം ഭക്ഷ്യമായി ഉപയോഗിച്ചാൽ കരൾ, വൃക്ക എന്നിവയ്ക്ക് ഗുരുതരമായ നാശം സംഭവിക്കാം.
ഭക്ഷണ ശേഷം 10-16 മണിക്കൂറിനുള്ളിൽ വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങൾ കാണപ്പെടുമ്പോൾ സമയബന്ധിതമായ ചികിത്സ അനിവാര്യമാകുന്നു.
2024-ൽ മാത്രം wild mushroom വിഷം മൂലം 23 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും,
NSW Poisons Information Centre- ലേക്ക് 360-ൽ അധികം വിളികൾ ലഭിച്ച തായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി അപകടം നേരിടാനുള്ള സാധ്യത കൂടുതലാണ്.
മഷ്റൂമുകൾ പലപ്പോഴും സൂപ്പർമാർക്കറ്റിൽ ലഭിക്കുന്നതുപോലെ തന്നെ കാണപ്പെടുന്നത് തിരിച്ചറിയൽ ബുദ്ധിമുട്ടാക്കുന്നു.
അതിനാൽ തന്നെ, വനത്തിൽ വളരുന്ന മഷ്റൂമുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാനും സംശയമുണ്ടെങ്കിൽ 13 11 26 എന്ന നമ്പറിൽ Poisons Information Centre നെ ബന്ധപ്പെടാനും ആരോഗ്യവകുപ്പ് പൊതുജനങ്ങളെ ആഹ്വാനം ചെയ്യുന്നു.































