മലപ്പുറം: നിലമ്പൂരിൽ എംവി ഗോവിന്ദന്റ ആർഎസ്എസ് പരാമർശവും ജമാഅത്തിന്റെ പിന്തുണയും വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. സ്വരാജിന്റെ സ്ഥാനാർത്ഥിത്വവും യുഡിഎഫിന്റെ വർഗീയ കൂട്ടുകെട്ടിനെതിരായ പ്രചാരണവും വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. പിവി അൻവർ വോട്ട് ചോർത്തുമോ എന്ന ആശങ്കയിലാണ് മുന്നണികൾ. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്































