മെൽബൺ: ഫ്ലൈവേൾഡ് ലീഗൽ ആൻഡ് മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറും പ്രിൻസിപ്പൽ സോളിസിറ്ററുമായ താര നമ്പൂതിരി, സ്റ്റുഡന്റ് വിസ നിഷേധിക്കപ്പെട്ട വിദേശ വിദ്യാർത്ഥിക്ക് വിസ നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
മറ്റൊരു ഏജൻസി മുഖേന സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥിയുടെ അപേക്ഷ ഓസ്‌ട്രേലിയൻ ഡിപ്പാർട്മെന്റ് ഓഫ് ഹോം അഫയേഴ്‌സ് നിരസിച്ചതോടെ, അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിനെ സമീപിച്ചു. എന്നാൽ അവിടെയും അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി ഫ്ലൈവേൾഡ് മൈഗ്രേഷനെ സമീപിക്കുകയും, താര നമ്പൂതിരി കേസ് ഏറ്റെടുത്ത് നിയമപരമായി മുന്നോട്ടുപോകുകയും ചെയ്തു.
അഞ്ചു മാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, മെൽബൺ ഫെഡറൽ സർക്യൂട്ട് കോടതി വിദ്യാർത്ഥിക്ക് അനുകൂലമായ വിധി നൽകുകയും, അതിന്റെ അടിസ്ഥാനത്തിൽ വിസ നൽകപ്പെടുകയും ചെയ്തു.
ഈ സംഭവമാണ് ഓസ്‌ട്രേലിയയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നവർ അംഗീകൃത മൈഗ്രേഷൻ സർവീസുകൾ തെരഞ്ഞെടുക്കേണ്ടത് എത്രമാത്രം നിർണായകമാണെന്ന് ഓർമ്മിപ്പിക്കുന്നത്.































