ഡാർവിൻ: ഡാർവിൻ സെന്റ് അൽഫോൻസ സിറോ മലബാർ ഇടവകയിൽ മാർത്തോമ്മാ ശ്ലീഹയുടെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസമ്മയുടെയും തിരുനാളിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. നോർത്തേൺ ടെറിറ്ററിയുടെ മന്ത്രി ജിൻസൺ ചാൾസ് തിരുനാൾ കൺവീനർ ലാൽജോസിന് നൽകിക്കൊണ്ടാണ് നോട്ടീസ് പ്രകാശനം ചെയ്തത്.
ചടങ്ങിൽ വികാരി റവ.ഡോ.ജോൺ പുതുവ, ട്രസ്റ്റി ജോൺ ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു. ജൂലൈ 25,26,27 തീയതികളിലായി നടക്കുന്ന തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ.ജോൺ പുതുവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.































