സിഡ്നിയിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ വരവേൽക്കാൻ തമിഴ് ആർട്സ് ആൻഡ് കൾച്ചറൽ ഡെവലപ്മെന്റ് സെന്റർ ഒരുങ്ങുന്നു.ജൂലൈ 13-ന് ഗിറാവിൻ ഹൈസ്കൂളിൽ വെച്ച് നടക്കുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്.ഭക്ഷണവും കലയും നൃത്തവും സംഗീതവും ഉൾപ്പെടെയുള്ള നിരവധി പരിപാടികളാണ് ഈ മേളയിൽ ഒരുക്കിയിരിക്കുന്നത്.
പ്രധാന ആകർഷണങ്ങൾ:
* കലാപ്രദർശനങ്ങൾ
* 35 സ്റ്റാളുകൾ
* കരകൗശല ഉത്പന്നങ്ങൾ
* പാചക മത്സരം
* 20 കലാ പ്രകടനങ്ങൾ (നൃത്തം, ഗാനം തുടങ്ങിയവ)
സിഡ്നി സബർബുകളെ പ്രതിനിധീകരിക്കുന്ന മേയർമാർ, കൗൺസിലർമാർ, മലയാളി അസോസിയേഷനുകളുടെയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ മറ്റു മലയാളി സംഘടനകൾ സാമൂഹ്യപ്രവർത്തകരായ വനിതാ സംരംഭകർ തുടങ്ങിയ പ്രമുഖർ മുഖ്യാതിഥികളായിരിക്കും.
തിയ്യതി: 2025 ജൂലൈ 13 ഞായറാഴ്ച
സമയം: വൈകുന്നേരം 1:00 മുതൽ 7:00 വരെ
വേദി: Girraween High School, 110 Gilba Road, Girraween NSW 2145
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഈ സാംസ്കാരിക ആഘോഷത്തിൽ പങ്കുചേരാൻ ഏവരെയും ക്ഷണിക്കുന്നു.































