ഐഡിഎഫ് വിരുദ്ധ പ്രതിഷേധത്തിനിടെ മുൻ NSW ഗ്രീൻസ് സ്ഥാനാർത്ഥി ഹന്ന തോമസ് (35) അറസ്റ്റ് ചെയ്യപ്പെട്ടു.അറസ്റ്റിനിടെ പോലീസിന്റെ ഇടപെടലിൽ വലത് കണ്ണിൽ ഗുരുതര പരിക്ക്. ശസ്ത്രക്രിയയ്ക്ക് ശേഷം കാഴ്ച നഷ്ടമാകാൻ സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ഹന്നയ്‌ക്കെതിരെ “പോലീസിന്റെ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിച്ചു” എന്ന കുറ്റം ചുമത്തപ്പെട്ടു. ഓഗസ്റ്റ് 12-ന് ബാങ്ക്സ്‌ടൗൺ ലോക്കൽ കോടതിയിൽ ഹാജരാകേണ്ടതുണ്ട്. സംഭവത്തെക്കുറിച്ച് NSW പോലീസ് ക്രിട്ടിക്കൽ ഇൻസിഡന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.































