മെൽബൺ:മെൽബണിലെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധനും, വിൻഡാലു പാലസിന്റെ ദീർഘകാല പങ്കാളിയും, രണ്ട് പതിറ്റാണ്ടായി മെൽബണിലെ സാമൂഹിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന ലാലു ജോസഫ് ഇന്നലെ 27/07/25 രാത്രി 11 ന് നിര്യാതനായി.കോട്ടയം ജില്ലയിലെ കൊല്ലാട് കാടൻചിറയിൽ കെ. ഐ. ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ് ലാലു ജോസഫ്. കായൽ എന്ന നാമത്തിൽ ഹോട്ടൽ സംരംഭം ദീർഘകാലമായി അദ്ദേഹം നടത്തിയിരുന്നു. സുമയാണ് ഭാര്യ.
മക്കൾ ആതിര ഷറഫ്, അരുൺ ലാലു ജോസഫ്, എന്നിവരാണ്.
മരുമക്കൾ ഷാനി ഷറഫ്, ലോറ ജൂൺ ജോസഫ്.
ലാലുവിന്റെ രുചിക്കൂട്ടുകളും വിഭവങ്ങളും മലയാളികളെ ഏറെസ്പർശിച്ചിരുന്നു.സ്നേഹത്തിന്റെയും, സമർപ്പണത്തിന്റെയും, ഓർമ്മകളുടെയും ഒരു പാരമ്പര്യം അവശേഷിപ്പിച്ചു കൊണ്ട് ലാലു യാത്രയായി. ശവസംസ്കാര ചടങ്ങുകൾ പിന്നീട് നടത്തപ്പെടും.
മെൽബണിലെ ജനാവലിയുടെ അഗാഥമായ അനുശോചനം അവരുടെ ദുഃഖാർത്തരായ കുടുബങ്ങളെ അറിയിക്കുന്നു. അവർക്ക് ഈ ദുഷ്കരമായ അവസ്ഥ തരണം ചെയ്യാൻ സാധിക്കട്ടെ.































