ഓസ്‌ട്രേലിയയിലെ പെർത്ത് ആസ്ഥാനമായുള്ള DS & JS ഡാൻസ് അക്കാദമിയുടെ വാർഷിക നൃത്ത സംഗീത പരിപാടിയായ ‘Laya 2025 – Season 2’ വിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. 2025 ഒക്ടോബർ 18-ന് പെർത്തിലെ മർഡോക്കിലുള്ള കെന്നഡി ബാപ്റ്റിസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.
ഈ വർഷത്തെ Laya 2025 – Season 2 ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഷോകളിൽ ഒന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ കലാകാരന്മാരും പരിപാടിയുടെ ഭാഗമാകും.
പരിപാടിയുടെ ടിക്കറ്റുകൾ https://www.justeasybook.com/events/laya-season2 എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
ഓഗസ്റ്റ് മാസാവസാനത്തിന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒരാൾക്ക് ആപ്പിൾ വാച്ച് സീരീസ് 10 സമ്മാനമായി നേടാൻ അവസരമുണ്ട്. ഒരു ടിക്കറ്റ് ഒരു എൻട്രിയായി പരിഗണിക്കും.
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും ദിവ്യ ലിജുവുമായി ബന്ധപ്പെടാവുന്നതാണ്. ഷോയുടെ കോർഡിനേറ്റർ ദിവ്യ ലിജുവും, നൃത്തസംവിധാനം ജോബിൻ മാസ്റ്ററുമാണ്.






























