സിഡ്നി: വിവിഡ് എൻ്റർടൈൻമെൻ്റ്‌സ് ഓസ്‌ട്രേലിയയിൽ വീണ്ടും വരുന്നു, ഇത്തവണ ഓണക്കാലത്തെ വരവേറ്റ് ‘ശ്രാവണ സന്ധ്യ’ എന്ന പേരിൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ദൃശ്യവിരുന്നൊരുക്കിയാണ് കലാകാരന്മാരുടെ സംഘം എത്തുന്നത്. 2025 ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ ഓസ്‌ട്രേലിയയുടെ വിവിധ നഗരങ്ങളിൽ ഈ പരിപാടി അരങ്ങേറും.
പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ പ്രമുഖ സിനിമാ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്നുണ്ട്. നടിമാരായ അനു സിതാര, ഗായത്രി സുരേഷ്, പിന്നണി ഗായകരായ അഭിജിത്ത് കൊല്ലം, അൻവർ സാദത്ത്, ക്രിസ്റ്റകല എന്നിവരും സംഗീത സംവിധായകൻ റോണി റാഫേൽ, നർത്തകൻ റിനോഷ് ഡി4 എന്നിവരും പരിപാടിയുടെ ഭാഗമാകും. ടൂർ ഡയറക്ടർ സുനിൽ പറക്കലാണ്.
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി, ഷീന അബ്ദുൽഖാദർ എന്നിവരാണ് ഈ കലാസന്ധ്യക്ക് പിന്തുണ നൽകുന്നത്. നൃത്തം, സംഗീതം, ലൈവ് ഓർക്കസ്ട്ര, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദ പരിപാടികൾ എന്നിവയെല്ലാം ‘ശ്രാവണ സന്ധ്യ’യുടെ പ്രത്യേകതകളാണ്. ടിക്കറ്റുകൾ പരിമിതമാണ്, അതിനാൽ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
പര്യടന വിവരങ്ങൾ:
* ഓഗസ്റ്റ് 23: ഇല്ലാവാര കേരള സമാജം ഓണം
* ഓഗസ്റ്റ് 24: ടാറി ആൻഡ് ഫോസ്റ്റർ മലയാളി അസോസിയേഷൻ ഓണം
* ഓഗസ്റ്റ് 30: കൈരളി ഫെഡറേഷൻ സിഡ്നി ഓണം
* സെപ്റ്റംബർ 5: ടൗൺസ്‌വിൽ മലയാളി അസോസിയേഷൻ
* സെപ്റ്റംബർ 6: സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ
ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് ഉത്സവകാലത്ത് മികച്ച കലാവിരുന്ന് നൽകാൻ വിവിഡ് എൻ്റർടൈൻമെൻ്റ്‌സിന്റെ ഈ ഉദ്യമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.































