മെൽബൺ: ഇന്ത്യൻ ജനാധിപത്യത്തിലും സ്വാതന്ത്ര സമരത്തിലും കോൺഗ്രസ് പാർട്ടിയുടെ പങ്ക് വലുതാണ് എന്ന് കെ. പി.സി.സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ഓ.ഐ.സി.സി. ഓസ്ട്രേലിയായുടെ ഇന്ത്യൻ സ്വാതന്ത്രദിനാഘോഷത്തിൽ ഉൽഘാടനശബ്ദസന്ദേശം നൽകുകയായിരുന്നു കെ.പി.സി.സി പ്രസിഡൻ്റ്. നാളിതുവരെ ഓ.ഐ.സി.സി. ഓസ്ട്രേലിയ നടത്തിയ വിവിധ പരിപാടികൾ മഹത്തരമായിരുന്നു എന്നും കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.

ഓ.ഐ.സി.സി വിക്ടോറിയാ പ്രസിഡൻ്റ് കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.മുൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് GK മാത്യൂ സ്വാതന്ത്ര ദിനസന്ദേശം നൽകി. ചടങ്ങിൽ ഓ.ഐ.സി.സി. ഓഷ്യാന കൺവീനർ ജോസ് എം. ജോർജ്, ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു എന്ന വിഷയത്തിൽ നവോദയ വിക്ടോറിയാ പ്രസിഡൻ്റ് മോഹനൻ കൂട്ടുക്കൽ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യയിൽ അനധികൃതമായി വോട്ടു ചേർത്തതു വഴി ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടു എന്ന് നവോദയ പ്രസിഡൻ്റ് പറഞ്ഞു . വർഗ്ഗീയ ശക്തികൾ രാജ്യത്തിന് ആപത്താണ് എന്നും അദേഹംപറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മദനൻ ചെല്ലപ്പൻ, ഗിരീഷ് പിള്ള, പ്രതീഷ് മാർട്ടിൻ, ജോബിൻ മാണി, ഷാജി പുല്ലൻ, റെയ്ഗൻ ജോസഫ്, ജോമി ജോസഫ് എന്നിവർ സ്വാന്തന്ത്ര ദിന ആശംസകൾ നടത്തി.































