സിഡ്നി : ഗാൾസ്റ്റണിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾ ഈ മാസം 10ന് രാവിലെ പ്രഭാതപ്രാർഥന, വിശുദ്ധ കുർബാന എന്നിവയോടെ ആരംഭിച്ചു. തുടർന്ന് വികാരി ഫാ.എബി മാത്യു തരകൻ കൊടിയേറ്റു നിർവഹിച്ചു. ഓഗസ്റ്റ് 14ന് സന്ധ്യനമസ്കാരത്തെ തുടർന്ന് ഇടവകാംഗമായ ഫാ.ഗീവർഗീസ് രാജു കുർബാന അർപ്പിച്ചു. ഓഗസ്റ്റ് 16ന് സായാഹ്ന പ്രാർത്ഥനയും, തുടർന്ന് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് സിഡ്‌നിയിലെ ഫാ.ആർസാനോസ് ബാർസസിന്റെ പ്രഭാഷണവും പള്ളി പ്രദക്ഷിണവും നടന്നു. തുടർന്ന് എല്ലാവർക്കും അത്താഴം നൽകി.
17ന് പെരുന്നാൾ കുർബാന വികാരി ഫാ.എബി മാത്യു തരകൻ അർപ്പിക്കുകയും തുടർന്ന് പള്ളിക്കു ചുറ്റുമുള്ള പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിച്ചു.































