കോട്ടയം: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായി, യുവ എഴുത്തുകാരനായ ഷിജു ജേക്കബ് രചിച്ച് നോറ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ‘ഒരു വസന്തകാലത്തിന്റെ ഓർമ്മയ്ക്ക്…’ എന്ന പുസ്തകം കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്യും. ഈ വരുന്ന ഓഗസ്റ്റ് 24-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻമാരും സിനിമാപ്രവർത്തകരും പങ്കെടുക്കും.
പ്രശാന്ത് വെളിയനാടിന്റെ ‘അപരിചിതരുടെ ആൾക്കൂട്ടങ്ങൾ’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനത്തോടൊപ്പം നടക്കുന്ന ഈ ചടങ്ങ് ഓസ്ട്രേലിയയിലെ കലാ-സാഹിത്യരംഗവുമായി കേരളത്തിന്റെ ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നായിരിക്കും.
വായനയെയും എഴുത്തിനെയും സ്നേഹിക്കുന്ന എല്ലാ പ്രവാസികൾക്കും ഈ പരിപാടി അഭിമാനകരമാണ്. ചടങ്ങിൽ ഷിജു ജേക്കബ് അടക്കമുള്ള പ്രമുഖർ സംസാരിക്കും.
പുസ്തക പ്രകാശന ചടങ്ങിലെ പ്രധാന അതിഥികൾ:
പ്രശാന്ത് വെളിയനാട് (സിനിമാ പ്രവർത്തകൻ)
ശ്രീ. പ്രിയനന്ദനൻ (സംവിധായകൻ)
ശ്രീ. സാബു കല്ലിട്ടഴം (നോവലിസ്റ്റ്)
ശ്രീ. അനിഷ് കുമാർ (കഥാകൃത്ത്)
ജോൺ സി. ആന്റണി (നോറ പബ്ലിക്കേഷൻസ്)
ശ്രീമതി. ആനി വില്ല്യം
ശ്രീമതി. ബേസിൽ മേരി അരുൺ
അഡ്വ. അജിത് കുമാർ നാരായണൻ
ഷിജു ജേക്കബ് (എഴുത്തുകാരൻ, ഓസ്ട്രേലിയ)
ഈ രണ്ട് പുസ്തകങ്ങളുടെയും പ്രകാശനം ഒരേ വേദിയിൽ നടക്കുന്നത് സാഹിത്യലോകത്തിന് പുത്തൻ ഉണർവ് നൽകും. ഓസ്ട്രേലിയയിലെ യുവ എഴുത്തുകാരുടെ കഴിവുകൾക്ക് കൂടുതൽ പ്രചാരം വരുന്നുണ്ട്.































