ക്വീൻസ്ലാൻഡ്: പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനെത്തിയ ക്വീൻസ്ലാൻഡ് സ്വദേശിയായ 35 വയസ്സുകാരൻ അറസ്റ്റിൽ. 16 വയസ്സിൽ താഴെ പ്രായമുണ്ടെന്ന് അവകാശപ്പെട്ട സമൂഹമാധ്യമ ഉപയോക്താവുമായിട്ടാണ് യുവാവ് ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ യഥാർഥത്തിൽ യുവാവുമായി ആശയവിനിമയം നടത്തിയിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിടുന്നവരെ കണ്ടുപിടിക്കാനായി രഹസ്യ ഓപ്പറേഷൻ നടത്തിയ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
യുവാവിന്റെ ബുക്കാനിലെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. പ്രതിയെ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. സെപ്റ്റംബർ 10ന് ബീൻലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന് പ്രതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.































