മെല്‍ബണ്‍ : സെപ്റ്റംബര്‍ 7ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാർലോ അക്യൂട്ടിസിനെ കുറിച്ച് റവ. ഡോ. ജോണ്‍ പുതുവ രചിച്ച ഇംഗ്ലിഷ് പുസ്തകം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ തട്ടില്‍ ഡോ. ജോ തോമസിന് നൽകി പ്രകാശനം ചെയ്തു.
ഗ്രന്ഥകര്‍ത്താവ് റവ. ഡോ. ജോണ്‍ പുതുവ, ഫാ. എബ്രഹാം നാടുകുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാർലോ അക്യൂട്ടിസിനെ കുറിച്ചുള്ള റവ. ഡോ. ജോണ്‍ പുതുവ എഴുതിയ നാലാമത്തെ പുസ്തകമാണ് ഇപ്പോള്‍ ഇംഗ്ലിഷിൽ ലഭ്യമായിരിക്കുന്നത്.






























