ദില്ലി: സുപ്രധാന ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ. ഒരു മാസത്തിലധികം കസ്റ്റഡിയിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുമെന്ന് ബില്ലിൽ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് കൊല്ലമോ അതിലധികമോ ശിക്ഷ ലഭിക്കാവുനന് കേസുകളിലും ഇത് ബാധകമാണ്. ഒരു മാസത്തിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബിൽ ബാധകമാകും. ഇതുവരെ ക്രിമിനൽ കേസുകളിൽ രണ്ടു കൊല്ലത്തിലധികം ശിക്ഷ കിട്ടിയാലാണ് അയോഗ്യത ഉണ്ടായിരുന്നത്. ജയിൽ മോചിതരായി കഴിഞ്ഞ് സ്ഥാനം വീണ്ടും വഹിക്കാൻ തടസ്സം ഉണ്ടാവില്ലെന്നും ബില്ലിലുണ്ട്. ബിൽ നാളെ ലോക്സഭയിലെത്തും.































