വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആൽബനിയിൽ നടന്ന ആൽബനി മല്ലൂസ് ഓണാഘോഷം വർണാഭമായി.
സെപ്റ്റംബർ 14-ന് നടന്ന പരിപാടികൾ ആൽബനി എംപി റിക്ക് വിൽസൺ, എംഎൽഎ സ്കോട്ട് ലെറി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജോസ് ഐസക്ക് ഓണസന്ദേശം നൽകി.
കേരളത്തനിമ വിളിച്ചോതുന്ന വിവിധ പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. ഓണക്കളികൾ, പാട്ടുകൾ, നൃത്തങ്ങൾ, തിരുവാതിര എന്നിവ കാഴ്ചക്കാർക്ക് നവ്യാനുഭവമായി. കുട്ടികളുടെ കലാപരിപാടികളും വടംവലിയും വിവിധ കായിക വിനോദങ്ങളും ഉണ്ടായിരുന്നു.
എംപിയും എംഎൽഎയും തിരുവാതിരക്കളി ആസ്വദിക്കുകയും കേരളീയ ഓണസദ്യയിൽ പങ്കുചേരുകയും ചെയ്തു. ആശംസകൾ നേർന്നുകൊണ്ട് ഇരുവരും സംസാരിച്ചു. 55 കുടുംബങ്ങൾ പങ്കെടുത്ത ആഘോഷം ഏകദേശം പത്ത് മണിക്കൂറോളം നീണ്ടുനിന്നു.
ആൽബനിയിൽ പത്ത് വർഷം പൂർത്തിയാക്കിയ കുടുംബങ്ങളെ എം.പി. പൊന്നാട അണിയിച്ചും എം.എൽ.എ. മൊമന്റോ നൽകിയും ആദരിച്ചു. പ്രോഗ്രാം കൺവീനർ ജോബിസൺ ജേക്കബ് പരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ, എലീസ, റോബിൻ, രോഹിത്, റോഷൻ, ഹരി എന്നിവരും കമ്മിറ്റി കൺവീനേഴ്സായി പ്രവർത്തിച്ചു.































