മെൽബൺ: വിപഞ്ചിക ഗ്രന്ഥശാല മെൽബൺ INC ഒരുക്കുന്ന AMLF-2025 – ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവം രണ്ടാം പതിപ്പ് നവംബർ 15-ന് മെൽബണിൽ നടക്കും.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ശ്രീ വി.കെ.കെ. രമേശ് മുഖ്യാതിഥിയായി പങ്കെടുക്കും.
തീയതി: 2025 നവംബർ 15
സമയം: വൈകിട്ട് 6 മണി
വേദി: ക്ലെയ്റ്റൺ ഹാൾ, 264 Clayton Road, Clayton VIC 3168
സാഹിത്യപ്രേമികൾക്ക് പ്രചോദനവും അറിവും സമ്മാനിക്കുന്ന ഈ പരിപാടിയിൽ എല്ലാവർക്കും സൗജന്യ പ്രവേശനം ലഭ്യമാക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് ലഘു ഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.



വൈവിധ്യമാർന്ന സാഹിത്യ-സാംസ്‌കാരിക പരിപാടികൾ ഉൾക്കൊള്ളുന്ന ഈ മഹോത്സവത്തിൽ താഴെപ്പറയുന്ന പ്രധാന സെഷനുകൾ അരങ്ങേറും:
എം.ടി. സ്മൃതി
എം. കൃഷ്ണൻ നായർ സാഹിത്യവാരഫലം
വി.കെ.എൻ. – ചിരിയും ചിന്തകളും
തുറന്ന പുസ്തകം – ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തൽ
അനുമോദന സദസ് – വിക്ടോറിയൻ ഗവൺമെൻ്റ് മലയാളം പരീക്ഷ വിജയികൾക്ക് ആദരം
ചൊല്ലരങ്ങ് – കവിതകളും എം.ടി. കഥാശകലങ്ങളും നാടൻപാട്ടുകളും
പാട്ടോർമ്മകൾ – എം.ടി. ചിത്രങ്ങളിലെ ഗാനങ്ങളും പഴയകാല ചലച്ചിത്രഗാനങ്ങളും
ഇതോടൊപ്പം സാഹിത്യ ചർച്ചകളും സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്
https://app.orgnyse.com.au/320/amlf2-australian-malayalee-literature-fest-2025































