Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

‘ ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല’; മലയാളി നഴ്സിനെ രാജ്യത്തു നിന്നു പുറത്താക്കാന്‍ നീക്കം, ‘ഇംഗ്ലീഷുകാരിയോട് കടക്ക് പുറത്ത്’ പറഞ്ഞ് എന്‍എംസി

by Kerala News Web Desk 04
December 19, 2025
in EUROPE
0 0
A A
‘ ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല’; മലയാളി നഴ്സിനെ രാജ്യത്തു നിന്നു പുറത്താക്കാന്‍ നീക്കം, ‘ഇംഗ്ലീഷുകാരിയോട് കടക്ക് പുറത്ത്’ പറഞ്ഞ് എന്‍എംസി
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍ : യുകെയിലെ വാര്‍വിക്ഷെയറില്‍ മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന കേസില്‍ നഴ്‌സിങ് ഹോം മാനേജരായിരുന്ന നഴ്‌സിനെ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) ജോലിയില്‍ നിന്നു സ്ഥിരമായി പുറത്താക്കി. ഇംഗ്ലീഷുകാരി മിഷേല്‍ റോജേഴ്‌സിനെയാണ് പുറത്താക്കിയത്. ഇവര്‍ക്ക് പിന്‍ നമ്പര്‍ നഷ്ടമായി.

മലയാളി യുവതിയുടെ പിന്‍ ഇല്ലാതാക്കി രാജ്യത്തു നിന്നു പുറത്താക്കാന്‍ ശ്രമിച്ച കേസില്‍ യുവതിക്കായി ഹാജരായ അഭിഭാഷകന്‍ ബൈജു തിട്ടാലയിലിന്റെ വാദം അംഗീകരിച്ച എന്‍എംസി നേരത്തേ മലയാളി നഴ്‌സിനെ കുറ്റവിമുക്തയാക്കിയിരുന്നു. വീസ സ്‌പോണ്‍സര്‍ഷിപ് റദ്ദാക്കും എന്നു ഭീഷണിപ്പെടുത്തി ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരോട് ഇവര്‍ ക്രൂരമായാണ് പെരുമാറിയിരുന്നത് എന്ന് എന്‍എംസി കണ്ടെത്തി. തുടര്‍ച്ചയായി എട്ടു ദിവസം വരെ രാത്രി ജോലി ചെയ്യിച്ചതും ഇത് ഇംഗ്ലണ്ടാണ്, ഇന്ത്യയല്ല എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും നഴ്‌സുമാരെ പരിഹസിച്ചിരുന്നതായും പാനല്‍ കണ്ടെത്തി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗ്രഹാം തോമസ് ഗാര്‍ഡ്‌നര്‍, ദെബോര ആന്‍ ബെന്യന്‍, മാത്യു ജേംസ് ക്ാര്‍ക്‌സണ്‍ എന്നിവരുടെ പാനലാണ് എന്‍എംസിക്കു വേണ്ടി ഹാജരായത്. ഏഷ്യക്കാരോടു തുടക്കം മുതല്‍ വെറുപ്പോടെ പെരുമാറിയിരുന്ന ഇവര്‍ ഇത് ജോലിയില്‍ പ്രകടമാക്കി തുടങ്ങിയെന്നും നഴ്‌സിങ് ഹോമില്‍ ഭീകരാന്തരീക്ഷമാണു സൃഷ്ടിച്ചിരുന്നതെന്നും പറയുന്നു. എല്ലാത്തിലും കുറ്റം കണ്ടെത്തി രേഖകളാക്കിയതോടെ തങ്ങള്‍ക്കു പരിശീലനം വേണമെന്നു നഴ്‌സുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറായില്ലെന്നു മാത്രമല്ല, നിര്‍ദേശാനുസരണം ജോലി ചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് റദ്ദാക്കി പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനായി ഇവര്‍ ചെറിയ തെറ്റുകളെ പോലും വലുതാക്കി കാണിച്ച് എന്‍എംസിയില്‍ റിപ്പോര്‍ട്ടു ചെയ്തു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മറ്റൊരു സ്ഥാപനത്തില്‍ യുവതി ജോലിക്കു ശ്രമിച്ചതോടെ ഇവര്‍ക്കെതിരായി മോശം റഫറന്‍സ് നല്‍കുകയും പിരിച്ചു വിട്ടതാണ്, ജോലി നല്‍കരുതെന്നു നിര്‍ദേശിച്ചിരുന്നതായും പറയുന്നു. ഇതോടെ രാജ്യം വിടേണ്ട സാഹചര്യം ഉണ്ടായ യുവതി മലയാളി ക്രിമിനല്‍ അഭിഭാഷകന്‍ ബൈജു തിട്ടാലയെ സമീപിച്ച് കേസില്‍ തനിക്കായി ഹാജരാകണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ക്രിമിനല്‍ കേസ് മാത്രം പ്രാക്ടീസ് ചെയ്തിരുന്നതിനാല്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെങ്കിലും യുവതിയുടെ സാഹചര്യം മനസിലാക്കി കേസില്‍ ഇടപെടുകയായിരുന്നു എന്നു ബൈജു തിട്ടാല പറയുന്നു.

ഏഴു ദിവസം എന്‍എംസി നടത്തിയ വിചാരണയില്‍ ഹാജരാകാന്‍ ഇവര്‍ തയാറായില്ല. തുടര്‍ന്നു ഹൈക്കോടതി സമന്‍സില്‍ ഇവര്‍ക്കു ഹാജരാകേണ്ടി വന്നു എന്നു മാത്രമല്ല, അഭിഭാഷക വാദത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇവര്‍ സിറ്റിങ്ങില്‍ നിന്ന് ഇറങ്ങി പോകുന്ന സാഹചര്യവുമുണ്ടായി. എന്‍എംസി വിചാരണയില്‍ യുവതി നിരപരാധിയാണെന്നു കണ്ടെത്തി കുറ്റവിമുക്തയാക്കിയിരുന്നു. തുടര്‍ന്ന് എന്‍എംസി മിഷേലിനെതിരെ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്ത് നഴ്‌സിനെ സാക്ഷിയാക്കി കേസ് നടത്തുകയായിരുന്നു. എന്‍എംസിയുടെ അന്വേഷണത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരുടെ കുടിയേറ്റ പദവി മുതലെടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും കീഴ്‌പ്പെടുത്തുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത് എന്ന് കണ്ടെത്തി. ജോലിയില്‍ പ്രവേശിച്ച നഴ്‌സുമാര്‍ക്ക് മനപ്പൂര്‍വം മരുന്നു നല്‍കുന്നതില്‍ ഉള്‍പ്പെടെ ഇവര്‍ പരിശീലനം നല്‍കിയില്ലെന്നും കണ്ടെത്തി. ഇതിനു പുറമേ അന്വേഷണത്തോട് ഇവര്‍ മനപ്പൂര്‍വം നിസഹകരിച്ചെന്നും എന്‍എംസി ഹിയറിങ്ങില്‍ വിസ്താരത്തിനു വിധേയപ്പെടാതെ പാതിവഴിയില്‍ ഇറങ്ങിപ്പോയെന്നതും ഇവര്‍ക്കു വിനയായി.

മിഷേല്‍ റോജേഴ്‌സിന്റെ പെരുമാറ്റം നഴ്‌സിങ് ജോലിയുടെ അന്തസിനു നിരക്കാത്തതാണെന്നു കണ്ടെത്തിയ എന്‍എംസി ഇവരെ നഴ്‌സിങ് റജിസ്റ്ററില്‍ നിന്നു നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. ഇതോടെ ഇവര്‍ക്കിനി യുകെയില്‍ നഴ്‌സായി ജോലി ചെയ്യാനാവില്ലെന്ന സാഹചര്യമാണുള്ളത്. കുറ്റക്കാരിയെന്നു കണ്ടെത്തിയിട്ടുള്ള മിഷേൽ റോജേഴ്സ് ഹിയറിംഗിൽ നേരിട്ട് ഹാജരായിരുന്നില്ല.

അപ്പീൽ നൽകാൻ 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, അപ്പീൽ കാലയളവിലും ഇവർക്ക് ജോലി ചെയ്യാനാകാത്ത വിധം 18 മാസത്തെ താൽക്കാലിക സസ്‌പെൻഷനും പാനൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം വംശീയ വിവേചനത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എന്‍എംസി സ്വീകരിക്കുന്നത് എന്നു വ്യക്തമാക്കുന്നതായി ഈ ഉത്തരവെന്ന് അഭിഭാഷകന്‍ ബൈജു തിട്ടാല പറഞ്ഞു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: ഇന്ത്യൻ യുവാവിന് 15 വർഷം തടവും 14 ചൂരൽ അടിയും ശിക്ഷ

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: ഇന്ത്യൻ യുവാവിന് 15 വർഷം തടവും 14 ചൂരൽ അടിയും ശിക്ഷ

അഡ്‌ലെയ്ഡ് റെയിൽവേ സ്റ്റേഷനിൽ  പോലീസ് പരിശോധന ശക്തമാക്കി

അഡ്‌ലെയ്ഡ് റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന ശക്തമാക്കി

സിഡ്‌നിയിൽ വംശീയ ആക്രമണത്തിന് സോഷ്യൽ മീഡിയ വഴി ആഹ്വാനം

സിഡ്‌നിയിൽ വംശീയ ആക്രമണത്തിന് സോഷ്യൽ മീഡിയ വഴി ആഹ്വാനം

വിദ്വേഷ പ്രസംഗങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ ശക്തമായ നിയമപരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്

വിദ്വേഷ പ്രസംഗങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ ശക്തമായ നിയമപരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist