കാബൂൾ: പുരുഷന്മാരുടെ താടി വടിച്ചതിന് ബാർബർമാരെ ജയിലിൽ അടയ്ക്കാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. 15 മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിൽ അടയ്ക്കുക. പാശ്ചാത്യ ശൈലിയുള്ള ഹെയർസ്റ്റൈൽ അനുകരിച്ചതിന് ചില യുവാക്കളെ മർദ്ദിച്ചതായും പരിഹസിച്ചതായും ആരോപണമുണ്ട്.
താലിബാൻ നിയമപ്രകാരം പുരുഷന്മാർ താടി വടിക്കുന്നത് നിയമവിരുദ്ധമാണ്. പലപ്പോഴും ആളുകൾ വീട്ടിൽ വന്ന് ഹെയർസ്റ്റൈൽ ചെയ്ത് തരാമെന്ന് ഇപ്പോൾ ചോദിക്കുന്നതായി പല ബാർബർമാരും അറിയിച്ചു.2021ൽ താലിബാൻ അധികാരത്തിൽ വന്നതോടെ കച്ചവടത്തിൽ വൻ തിരിച്ചടി നേരിട്ടതായി ബാർബർമാർ പറയുന്നു.
താടി വടിക്കുന്നതും സ്റ്റൈൽ ചെയ്യുന്നതും താലിബാൻ എതിർക്കുന്നത് ഭയന്ന് പലരും ബാർബർ ഷോപ്പുകളിലേക്ക് വരാൻ മടിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥ കാരണം കുടുംബം പട്ടിണിയിലാണെന്ന് ബാർബർമാരിൽ ചിലർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.































