സിഡ്‌നിയിലെ സംഗീത പ്രേമികൾക്കും ഭക്തജനങ്ങൾക്കും ഒരു സന്തോഷവാർത്ത. ആഗോളതലത്തിൽ ശ്രദ്ധേയമായ ‘നന്ദഗോവിന്ദം ഭജൻസ്’ (Nandagovindam Bhajans) തത്സമയം സിഡ്‌നിയിൽ അവതരിപ്പിക്കുന്നു. ‘ഗ്ലോബൽ ഭജൻ യാൻ’ (Global Bhajan Yaan) എന്ന പര്യടനത്തിന്റെ ഭാഗമായാണ് ഈ സംഗീത വിരുന്ന് ഓസ്‌ട്രേലിയയിൽ എത്തുന്നത്.
2026 മെയ് 3-ന് സിഡ്‌നിയിലെ UNSW-യിലുള്ള സർ ജോൺ ക്ലാൻസി ഓഡിറ്റോറിയത്തിൽ (Sir John Clancy Auditorium) വെച്ചാണ് പരിപാടി നടക്കുക. കാസാമിയ എന്റർടൈൻമെന്റ്‌സ് (Casamia Entertainments) ആണ് ഈ പരിപാടിയുടെ സംഘാടകർ. ‘ഒത്തൊരുമയുടെ ആഘോഷം’ (Celebration of Togetherness) എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ഈ പരിപാടിയിലൂടെ ഭക്തിസാന്ദ്രമായ ഒരു സായാഹ്നമാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.
പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ താൽപ്പര്യമുള്ളവർക്ക് ‘Just Easy Book’ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
അത്യപൂർവ്വമായ ഈ ആത്മീയ സംഗീത അനുഭവം നേരിട്ട് ആസ്വദിക്കാൻ സിഡ്‌നിയിലെ മുഴുവൻ മലയാളികളെയും കലാവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.






























