വാഗ വാഗ: ഐ പി സി ഓസ്ട്രേലിയ & ന്യൂസിലാൻഡ് റീജിയൺ നേതൃത്വം വഹിക്കുന്ന ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്‌തൽ കോൺഫറൺസിന്റെ പതിനഞ്ചാമത് സമ്മേളനം 2026 ഏപ്രിൽ മാസം 2, 3, 4, 5 (വ്യാഴം, വെള്ളി, ശനി, ഞായർ തീയതികളിൽ വാഗ വാഗയിൽ വച്ച് നടത്തപ്പെടുന്നു. ഈ വർഷത്തെ കോൺഫറൺസ് വ്യാഴാഴ്ച്ച വൈകിട്ട് ആരംഭിച്ച് ഞായറാഴ്‌ച ഉച്ചയോടെ സമാപിക്കുന്നതാണ്. കോൺഫറൺസിന്റെ ക്രമികരണങ്ങൾ പുരോഗമിക്കുന്നതായി നാഷണൽ പ്രസിഡണ്ട് പാസ്റ്റർ ഏലിയാസ് ജോൺ, സെക്രട്ടറി ഇവാ. മനു ജോസഫ് എന്നിവർ അറിയിച്ചു.
പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം), പാസ്റ്റർ തോമസ് ജോർജ്ജ് (ഐ) പി സി ജനറൽ ജോയിൻറ് സെക്രട്ടറി) എന്നിവരെ കൂടാതെ സ്വദേശത്തും, വിദേശത്തുമുള്ള അനുഗ്രഹീത കർത്യദാസീദാസൻമാർ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. യൂത്ത് സെഷൻ, ഫാമിലി സെഷൻ, ലേഡീസ് സെഷൻ എന്നിങ്ങനെ വ്യത്യസ്‌ത സെഷനുകൾ ഈ വർഷവും ഉണ്ടായിരിക്കുന്നതാണ്. ബ്രദർ ബോവസ് രാജു.. ബ്രദർ ജോമോൻ ഫിലിപ് എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നല്‌കുന്നു. മുൻ വർഷങ്ങളിലേതുപോലെ എല്ലാ ദൈവ മക്കളുടെയും പ്രാർഥനയും, സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
പാസ്റ്റർ എ ലിയാസ് ജോൺ (പ്രസിഡണ്ട്) +61 423804644
ഇവാ. മനു ജോസഫ് (സെക്രട്ടറി) +61 410194394






























