സിഡ്നി: മലയാളം റാപ്പ് സംഗീത ലോകത്തെ വിപ്ലവകരമായ ശബ്ദം, ‘വേടൻ’ (Vedan) ആദ്യമായി സിഡ്‌നിയിലെ സംഗീത പ്രേമികൾക്ക് മുന്നിലെത്തുന്നു. 2026 ഫെബ്രുവരി 28-ന് സിഡ്‌നിയിൽ വെച്ച് നടക്കുന്ന മെഗാ ലൈവ് കൺസേർട്ടിൽ വേടൻ തന്റെ തകർപ്പൻ പ്രകടനം കാഴ്ചവെക്കും.LXM എന്റർടൈൻമെന്റ്‌സ് ആണ് ഈ സംഗീത നിശ സംഘടിപ്പിക്കുന്നത്.
കൺസേർട്ടിനുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു കഴിഞ്ഞു. ‘JustEasyBook’ എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കായി പ്രത്യേക ‘ഏർലി ബേർഡ്’ ഡിസ്‌കൗണ്ട് സെയിൽ നടന്നുകൊണ്ടിരിക്കുന്നു.
”ബിിയോണ്ട് ദ ബോർഡേഴ്സ്” (Beyond The Borders) വേൾഡ് ടൂർ 2026-ന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സിഡ്‌നിക്ക് പുറമെ ബ്രിസ്‌ബേൻ (മാർച്ച് 1), മെൽബൺ (മാർച്ച് 20), ഓക്‌ലാൻഡ് (മാർച്ച് 21) എന്നിവിടങ്ങളിലും വേടന്റെ ഷോകൾ ഉണ്ടായിരിക്കും.
സിഡ്‌നിയിലെ മലയാളി സംഗീത പ്രേമികൾക്ക് ഇതൊരു മറക്കാനാവാത്ത രാത്രിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.






























