കൊച്ചി: യുകെയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ നിർമ്മാതാവ് ജോബി ജോർജിന് തടവും പിഴയും. രണ്ട് കേസുകളിലുമായി നാല് വര്‍ഷം തടവും പിഴയായി 66.5 ലക്ഷം രൂപ അടയ്ക്കണമെന്നും കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോര്‍ജിനെതിരെ നടപടി.































