Monday, September 21, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ഇറാന്‍ ആക്രമണത്തില്‍ 20 യു എസ് താവളങ്ങള്‍ക്ക് കനത്ത നാശം, കോടികളുടെ ആയുധങ്ങള്‍ തകര്‍ക്കപ്പെട്ടു

by Kerala News Web Desk 04
June 2, 2026
in EUROPE
0 0
A A
ഇറാന്‍ ആക്രമണത്തില്‍ 20 യു എസ് താവളങ്ങള്‍ക്ക് കനത്ത നാശം, കോടികളുടെ ആയുധങ്ങള്‍ തകര്‍ക്കപ്പെട്ടു
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടന്‍: യുദ്ധത്തിനിടെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഗള്‍ഫിലെ 20 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നാശനഷ്ടം വന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്ന വീഡിയോകളും വിശകലനം ചെയ്ത് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് താവളങ്ങളിലെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍, റഡാറുകള്‍ എന്നിവയ്ക്ക് വന്‍ നാശനഷ്ടം വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓപ്പറേഷന്‍ എപിക് ഫ്യൂറി ആരംഭിച്ചുശേഷം ഇറാനിലെ പതിമൂവായിരത്തിലധികം ഇടങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇറാന്റെ സൈന്യം ഏതാണ്ട് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടുവെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നു. ഗള്‍ഫിലെ എട്ട് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ഇനി സുരക്ഷിതമല്ലെന്ന് ചൊവ്വാഴ്ച ഇറാന്‍ പരാമധികാര നേതാവ് മുജ്തബ ഖമനെയി പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പ്രമുഖ ഉപഗ്രഹ ചിത്ര കമ്പനിയായ പ്ലാനറ്റ് നല്‍കിയ ചിത്രങ്ങള്‍ വിശകലനം ചെയ്ത് നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ യുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ വിശകലനം ചെയ്തിരുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ നല്‍കരുതെന്ന് യുഎസ് പ്ലാനറ്റിനോട് ആവശ്യപ്പെട്ടു. ഇറാന്റെയും പശ്ചിമേഷ്യയുടെയും പുതിയ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവരരുതെന്നാണ് യുഎസ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ കമ്പനിയുടെ ദൃശ്യങ്ങള്‍ ലഭ്യമല്ലാതായി. പ്ലാനറ്റില്‍ നിന്നുള്ള പഴയ ചിത്രങ്ങളും വിവിധ ഏജന്‍സികളുടെ ഉപഗ്രഹ ചിത്രങ്ങളും വിവിധ വീഡിയോകളും ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണങ്ങളുടെ നാശനഷ്ടങ്ങള്‍ ബിബിസി കണ്ടെത്തിയത്.
മൂന്ന് യുഎസ് താവളങ്ങളിലെ ആന്റി ബാലിസ്റ്റിക് മിസൈല്‍ ബാറ്ററി സംവിധാനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായതായി ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 100 കോടി ഡോളര്‍ ചിലവ് വരുന്ന ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് ബാറ്ററികളില്‍ എട്ടെണ്ണം മാത്രമാണ് അമേരിക്ക പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് വിവരം. ഓരോ ബാറ്ററിയും പ്രവര്‍ത്തിപ്പിക്കുന്നതിന് 100 സൈനികര്‍ അടങ്ങുന്ന ഒരു സംഘം ആവശ്യമാണ്. ഇതില്‍ നിന്നും തൊടുക്കുന്ന ഓരോ ഇന്റര്‍സെപ്റ്റര്‍ മിസൈലിനും ഏകദേശം 1.27 കോടി ഡോളര്‍ ചിലവ് വരും.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഗള്‍ഫിലെ ഒരു വ്യോമതാവളത്തിലുള്ള അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കും കടുത്ത നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 70 കോടി ഡോളര്‍ വരെ ചിലവ് വരുന്ന ഇ-3 സെന്‍ട്രി നിരീക്ഷണ വിമാനവും ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മറ്റൊരു രാജ്യത്തെ യു എസ് താവളത്തില്‍ നടത്തിയ ആക്രമണത്തില്‍ ഉപഗ്രഹ ആശയവിനിമയ ഉപകരണങ്ങള്‍ക്ക് വ്യാപക നാശം സംഭവിച്ചു.

പെന്റഗണിന്റെ മെയ് മാസത്തെ കണക്ക് അനുസരിച്ച് ഓപ്പറേഷന്‍ എപിക് ഫ്യൂറിയുടെ ആകെ ചിലവ് 2900 കോടി ഡോളറാണ്. ഇതില്‍ വലിയൊരു പങ്ക് ആക്രമണത്തില്‍ തകര്‍ന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കോ പകരമുള്ളവ വാങ്ങാനോ ആണെന്നാണ് കണക്കാക്കുന്നത്. എഫ്-15, എഫ്-35 യുദ്ധവിമാനങ്ങള്‍, 24 എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍, ഒരു എ-10 യുദ്ധവിമാനം എന്നിവയുള്‍പ്പെടെ കുറഞ്ഞത് 42 യുഎസ് വിമാനങ്ങളെങ്കിലും തകര്‍ക്കപ്പെടുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
ഓസ്ട്രേലിയയെ വിറപ്പിച്ച് സൂപ്പർ സ്റ്റോം; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി

ഓസ്ട്രേലിയയെ വിറപ്പിച്ച് സൂപ്പർ സ്റ്റോം; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി

ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി

ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇറാന്‍റെ അന്ത്യശാസനം, ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ലെബനനിലെ സൈനിക നീക്കം, നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

ഓസ്ട്രേലിയൻ ഭവന വിപണിയിൽ കനത്ത ഇടിവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

ഓസ്‌ട്രേലിയയിൽ പുതിയ തൊഴിലിട സുരക്ഷാ ചട്ടങ്ങൾ; കർഷകരും ഖനനമേഖലയും ആശങ്കയിൽ

September 21, 2026
തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

തദ്ദേശീയ നേത്രരോഗ വിദഗ്ദ്ധനെ അധിക്ഷേപിച്ചു; ജനറൽ പ്രാക്ടീഷണർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ

September 21, 2026
ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

ജൂതവിരുദ്ധത : ഓസ്ട്രേലിയയിൽ ഗുരുതര ആശങ്കയായി തുടരുന്നു

September 21, 2026
പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

പെർത്ത്-ഇന്ത്യ നേരിട്ടുള്ള വിമാന സർവീസിനായി സമ്മർദ്ദം ശക്തമാക്കാൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ മുംബൈയിലേക്ക്

September 21, 2026
കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ പ്രായപരിധി 14 ആക്കണോ അതോ കടുത്ത ശിക്ഷയോ?

September 21, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist