54 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സൂര്യഗ്രഹണ വാര്‍ത്ത അടിച്ച് വന്ന പത്രം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 1970-ലെ ഒഹായോയിലെ ഒരു പത്രത്തിന്‍റെ ആദ്യ പേജില്‍ സമ്പൂര്‍ണ സൂര്യഗ്രഹണത്തെ കുറിച്ചുള്ള തലക്കെട്ടും ചിത്രവുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ‘ദശലക്ഷക്കണക്കിന് ആളുകൾ ഗ്രഹണം കാണുന്നു, അടുത്തത് 2024 ൽ കാണിക്കുന്നു’ എന്ന തലക്കെട്ടിനൊപ്പം സൂര്യഗ്രഹണത്തിന്‍റെ ആറ് ചിത്രങ്ങളും ഒന്നാം പേജിലുണ്ട്. ഒപ്പം 2024 ഏപ്രില്‍ 8 നാണ് അടുത്ത സൂര്യഗ്രഹണമെന്നും റിപ്പോര്‍ട്ടാല്‍ പറയുന്നു.






























