പൃഥ്വിരാജ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് നേടുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്. പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.
COM SCORE നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഓസ്ട്രേലിയയിൽ നിന്നും A$65027 (35 lacks)ഉം, ന്യൂസിലാന്റിൽ നിന്നും NZ$24324 (12 lacks)
ഉം ആടുജീവിതത്തിന് നേടാനായതായി Wanderlust ഫിലിംസ് വ്യക്തമാക്കി.
രണ്ടാം ദിവസത്തെ കണക്കുകൾ : ഓസ്ട്രേലിയയിൽ നിന്നും A$90771ഉം, ന്യൂസിലാന്റിൽ നിന്നും NZ$26700.
രണ്ട് ദിവസത്തെ മൊത്തം കളക്ഷൻ : ഓസ്ട്രേലിയ – A$160365 , ന്യൂസിലാന്റ് – NZ$51024
സമീപകാലത്തായുള്ള മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ട്രെൻഡ് അനുസരിച്ച്
ആദ്യ ദിവസത്തെ കളക്ഷൻ വച്ച് നോക്കുമ്പോൾ ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ പൃഥ്വിരാജിന്റെ ആടുജീവിതം പുതു റെക്കോർഡ് സൃഷ്ടിക്കുമെന്നു തന്നെയുള്ള സൂചനകളാണ് പ്രേക്ഷകർക്കിടയിൽ നിന്നുംവരുന്നത്.































