ദില്ലി: അദാനി ഗ്രൂപ്പിൽ നിന്ന് 7,000 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ഭെൽ അറിയിച്ചു. ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലയിൽ സ്ഥാപിക്കുന്ന 2×800 മെഗാവാട്ട് റായ്പൂർ സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാൻ്റിനുള്ള ആദ്യ ഓർഡർ അദാനി പവർ ലിമിറ്റഡിൽ നിന്ന് ലഭിച്ചതായാണ് ഭെൽ പ്രസ്താവനയിലൂടെ അറിയിച്ചത്. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിൽ സ്ഥാപിക്കുന്ന 2×800 മെഗാവാട്ട് മിർസാപൂർ സൂപ്പർ ക്രിട്ടിക്കൽ താപവൈദ്യുത നിലയത്തിനുള്ള രണ്ടാമത്തെ ഓർഡർ അദാനി പവർ ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ എംടിഇയുപിപിഎല്ലിൽ നിന്ന് ലഭിച്ചതായും അറിയിച്ചു.































