അഡ്ലെയിഡ് മെട്രോപൊലിറ്റൻ മലയാളി അസ്സോസ്സിയേഷന്റെ (AMMA) ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന അഖില ആസ്ട്രേലിയ വടം വലി മത്സരം ഏപ്രിൽ 13-ന് രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 മണി വരെ 15, ഷെപേർഡ്സൺ റോഡ്, പാരഫീൽഡ് ഗാർഡൻസിൽ അഡ്ലെയിഡ് നിവാസികൾക്കായി അമ്മ അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്നു. ആറു സംസ്ഥാനങ്ങളിൽ നിന്ന് 14 ടീമുകളാണിതിൽ മൽസരിക്കുന്നത്. വടം വലിയെ ഇഷ്ടപ്പെടുന്ന ആസ്വാദകർക്ക് വേണ്ടി കളർ ഡോട്ട് മീഡിയയിലൂടെ ഈ വടം വലി മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് നടത്തപ്പെടുന്നതാണ്.
ഒന്നാം സമ്മാനം $4001, രണ്ടാം സമ്മാനം $2001 , മൂന്നാം സമ്മാനം $750 , നാലാം സമ്മാനം $601 , 5,6,7,8 സ്ഥാനക്കാർക്ക് $500 വീതം സമ്മാനിക്കപ്പെടുന്നൂ.
അമ്മയുടെ പ്രസിഡന്റായ സൈജൻ ദേവസ്സിയുടെ വാക്കുകൾ, “ഇരുപത്തിയഞ്ച് വർഷമായിട്ട് അഡ്ലെയിഡിലെ മലയാളി സമൂഹത്തിന് പൂർണ്ണ പിന്തുണയും, സഹകരണവും നൽകി വരുന്ന ഒരു സംഘടനയാണ് അമ്മ. അമ്പത് പേരിൽ തുടങ്ങിയ സംഘടന ഇന്ന് പതിനായിരത്തിലധികം ആൾക്കാരിലേക്ക് വ്യാപരിക്കപ്പെട്ടിരിക്കുന്നൂ. കേരളത്തിന്റെ തനതായ കലാസാംസ്കാരിക പൈതൃകം ജാതിമതവർഗ്ഗവർണ്ണ വ്യതിയാനങ്ങളില്ലാതെ അഡ്ലെയിഡ് മലയാളികൾക്ക് അനുഭവഭേദ്യമാക്കുവാൻ അമ്മയുടെ ഭാരവാഹികളും, ഈ സംഘടനയിൽ ലാഭേച്ഛ കൂടാതെ പ്രവൃത്തിക്കുന്ന ആയിരത്തിലധികം വോളന്റിയേഴ്സും ഏറ്റവും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. ഇരുപത്തി അഞ്ചാം വാർഷികം ഇവിടുത്തെ മലയാളികൾക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കുവാൻ സാധിക്കുന്ന ഒന്നായ് തീരുവാൻ അമ്മയുടെ സംഘടനാ ഭാരവാഹികളും, അതുപോലെ ഈ വാർഷിക പരിപാടികളുടെ കൺവീനറായ ജോസ് ജോർജ് ജോസഫിന്റെ നേതൃത്വത്തിലുളള ടീം അംഗങ്ങളും വളരെ ആത്മാർത്ഥമായ് പരിശ്രമിക്കുന്നൂ.”